ചൈൽഡ് ലൈനിന്റെ പേരിൽ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ 

ചൈൽഡ് ലൈൻ പ്രവർത്തകൻ ആണെന്ന് അവകാശപ്പെട്ട് ഹാർഡ്‌വെയർ ഷോപ് ഉടമയെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച തളങ്കര ഹാഷിം സ്ട്രീറ്റിലെ ടിഎം ഹുസ്സൈൻ (48) ആണ് പിടിയിലായത്.

ചൈൽഡ് ലൈനിന്റെ പേരിൽ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ കാസർഗോഡ്: ചൈൽഡ് ലൈൻ പ്രവർത്തകൻ ആണെന്ന് അവകാശപ്പെട്ട് ഹാർഡ്‌വെയർ ഷോപ് ഉടമയെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച തളങ്കര ഹാഷിം സ്ട്രീറ്റിലെ ടിഎം ഹുസ്സൈൻ(48) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന സഹായി മൊഗ്രാൽ പുത്തൂർ സ്വദേശി ഷൗക്കത്ത് ഓടി രക്ഷപ്പെട്ടു.


മൊഗ്രാലിലെ ഹാർഡ്‌വെയർ ഷോപ് ഉടമ നിസാറിനെയാണ് ഭീഷണിപ്പെടുത്തിയത്. നിസാറിന്റെ  ബന്ധുവിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ചൈൽഡ് ലൈനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി പൊലീസിന് കൈമാറാതിരിക്കാൻ 5000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. നിസാറിനെ ഫോണിൽ വിളിച്ച് ചൈൽഡ് ലൈൻ പ്രവർത്തകൻ രവികുമാർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഭീഷണി.   ബസ് സ്റ്റാന്റിനടുത്തുള്ള ഒരു ഹോട്ടലിന്റെ കൗണ്ടറിൽ പണം ഏൽപ്പിക്കാനാണ് ഹുസ്സൈൻ ആവശ്യപ്പെട്ടത്. തുടർന്ന് ഹോട്ടലിന്റെ കൗണ്ടറിൽ നിസാർ പണം ഏൽപ്പിച്ചു.


പിന്നീട് രവികുമാർ ആണെന്ന് പറഞ്ഞു പണം കൈപ്പറ്റാൻ ഹുസ്സൈനും സഹായി ഷൗക്കത്തും എത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. ഷൗക്കത്ത് ഓടി രക്ഷപ്പെട്ടു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്. ഓടി രക്ഷപ്പെട്ട ഇയാളുടെ സഹായിയെ പിടികൂടാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്.

Read More >>