പൊലീസ് സേന തെറ്റായ വഴിക്കാണ് പോകുന്നതെങ്കില്‍ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കൊല്ലത്ത് വാഹന പരിശോധനക്കിടെ വയര്‍ലെസ് സെറ്റ് കൊണ്ട് ബൈക്ക് യാത്രികന്റെ തലയ്ക്ക് അടിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പൊലീസിനെതിരെ വിമര്‍ശനവുമായെത്തിയത്.

പൊലീസ് സേന തെറ്റായ വഴിക്കാണ് പോകുന്നതെങ്കില്‍ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പൊലീസ് സേന തെറ്റായ വഴിക്കാണ് പോകുന്നതെങ്കില്‍ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതമായ രാഷ്ട്രീയക്കളി പൊലീസ് സംഘടനകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് വാഹന പരിശോധനക്കിടെ വയര്‍ലെസ് സെറ്റ് കൊണ്ട് ബൈക്ക് യാത്രികന്റെ തലയ്ക്ക് അടിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പൊലീസിനെതിരെ വിമര്‍ശനവുമായെത്തിയത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇക്കാര്യങ്ങളില്‍ സേന ജാഗ്രത പുലര്‍ത്തണം. മൂന്നാംമുറയെക്കാള്‍ ശാസ്ത്രീയ രീതിയിലുളള കുറ്റാന്വേഷണമാണ് പോലീസില്‍ വേണ്ടതെന്നും മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.

Read More >>