ഭരണം ലഭിച്ചിരുന്നെങ്കിൽ മാണി യുഡിഎഫ് വിടില്ലായിരുന്നു എന്ന് ചെന്നിത്തല

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങള്‍ രാജിവെക്കില്ലെന്നാണ് മാണി പറഞ്ഞത്.അതിനര്‍ത്ഥം മാണി അധികാരമുള്ളിടത്ത് തന്നെ നില്‍ക്കുമെന്നാണെന്നും ചെന്നിത്തല പറഞ്ഞു.

ഭരണം ലഭിച്ചിരുന്നെങ്കിൽ മാണി യുഡിഎഫ് വിടില്ലായിരുന്നു എന്ന് ചെന്നിത്തല

തിരുവനന്തപുരം: അധികാരം ലഭിച്ചിരുന്നെങ്കില്‍ കെ എം മാണി യുഡിഎഫില്‍ തന്നെ തുടരുമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങള്‍ രാജിവെക്കില്ലെന്നാണ് മാണി പറഞ്ഞത്.അതിനര്‍ത്ഥം മാണി അധികാരമുള്ളിടത്ത് തന്നെ നില്‍ക്കുമെന്നാണെന്നും ചെന്നിത്തല പറഞ്ഞു.

അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കില്‍ മുന്നണിയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ നേതൃത്വത്തോട് സംസാരിക്കമായിരുന്നു. ഇത് രണ്ടും ചെയ്യാതെ മാണി മുന്നണി വിട്ടത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read More >>