ഒടുവില്‍ കഥകളിക്ക് സെന്‍സര്‍ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഒടുവില്‍ കഥകളിക്ക് സെന്‍സര്‍ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സൈജോ കണനൈക്കല്‍ സംവിധാനം ചെയ്ത കഥകളിക്ക് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. നഗ്ന ദൃശ്യങ്ങളും അശ്ലീലതയുമുണ്ടെന്ന് കാട്ടി നേരത്തേ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിനിമയ്ക്ക് ഇപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സെന്‍സര്‍ബോര്‍ഡ് റീജണല്‍ ഓഫീസര്‍ എ പ്രഭിത അറിയിച്ചു. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നിലനിര്‍ത്തിയതായും പ്രഭിത അറിയിച്ചു.

തന്റെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ പ്രതിഭയാണെന്ന് സംവിധായകന്‍ നേരത്തേ ആരോപിച്ചിരുന്നു.

കഥകളിക്ക് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ചലച്ചിത്ര രംഗത്തുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ കമലും ഫെഫ്കയും സൈജോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.