മുഹമ്മദ് അസ്ലം കൊലപാതകം: സംഭവ സ്ഥലത്ത് നിന്നും കിട്ടിയ വിരലുകളില്‍ ഒന്ന് അക്രമിയുടേത്; വടകര സഹകരണ ആശുപത്രിയില്‍ പോലീസ് പരിശോധന

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംഘം വടകര സഹകരണ ആശുപത്രിയില്‍ തിരച്ചില്‍ നടത്തി. വാഹനം ഓടിച്ച ആളുള്‍പ്പെടെ ആറംഗ സംഘമാണ് കൃത്യം നടത്തിയത് എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ ഫോറന്‍സിക് ഫലം ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കും എന്ന നിഗമനത്തിലാണ് പോലീസ്.

മുഹമ്മദ് അസ്ലം കൊലപാതകം: സംഭവ സ്ഥലത്ത് നിന്നും കിട്ടിയ വിരലുകളില്‍ ഒന്ന് അക്രമിയുടേത്;  വടകര സഹകരണ ആശുപത്രിയില്‍ പോലീസ് പരിശോധന

കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകം നടന്ന സ്ഥലത്ത് നിന്നും കിട്ടിയ വിരലുകളില്‍ ഒന്ന് അക്രമിയുടേത് എന്ന് പോലീസ്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം വടകര സഹകരണ ആശുപത്രിക്കു സമീപത്ത് നിന്നും കണ്ടെത്തിയപ്പോള്‍ തന്നെ അക്രമികള്‍ക്ക് പരിക്കേറ്റിരിക്കാം എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. വാഹനത്തിനകത്ത് നിന്നും രക്തക്കറയും കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംഘം വടകര സഹകരണ ആശുപത്രിയില്‍ തിരച്ചില്‍ നടത്തി. വാഹനം ഓടിച്ച ആളുള്‍പ്പെടെ ആറംഗ സംഘമാണ് കൃത്യം നടത്തിയത് എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ ഫോറന്‍സിക് ഫലം ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കും എന്ന നിഗമനത്തിലാണ് പോലീസ്.

അക്രമിസംഘത്തിന് വാഹനം കൈമാറിയവരെക്കുറിച്ചും അക്രമിസംഘത്തില്‍പെട്ട ചിലരെക്കുറിച്ചും പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സൂചനകള്‍ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് ചില പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Read More >>