പറഞ്ഞ വാക്ക് പറഞ്ഞ സമയത്തിനു മുമ്പേ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍; പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന കശുവണ്ടി കോര്‍പ്പറേഷന്റെ പത്ത് ഫാക്ടറികള്‍ ചിങ്ങപ്പുലരിയില്‍ തുറന്നു

കഴിഞ്ഞ യുഡഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ അയത്തില്‍, കോതേത്ത്, കായംകുളം, പുത്തൂര്‍, കിളിമാനൂര്‍, ഭരണിക്കാവ്, ഇളമ്പള്ളൂര്‍, നെടുമ്പായിക്കുളം, മേക്കോണ്‍, നൂറനാട് ഫാക്ടറികളാണ് ചിങ്ങപ്പുലരിയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. പ്രസ്തുത ഫാക്ടറികളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിക്കുകയറുകയും ചെയ്തു. അധികാരത്തിലേറി ആറുമാസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്നുള്ള എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പറഞ്ഞതിന്റെ പകുതി കാലയളവിനു മുമ്പേ നടപ്പാക്കി സര്‍ക്കാര്‍ വാക്കുപാലിച്ചു.

പറഞ്ഞ വാക്ക് പറഞ്ഞ സമയത്തിനു മുമ്പേ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍; പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന കശുവണ്ടി കോര്‍പ്പറേഷന്റെ പത്ത് ഫാക്ടറികള്‍ ചിങ്ങപ്പുലരിയില്‍ തുറന്നു

അനുഭവിക്കുന്നത് സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു പല കശുവണ്ടിത്തൊഴിലാളികളും. ഓണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ അവരുടെ സ്വപ്‌നങ്ങള്‍ക്കു വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. പതിനൊന്നു മാസമായി അടഞ്ഞുകിടന്ന കശുവണ്ടി കോര്‍പ്പറേഷന്റെ പത്ത് ഫാക്ടറികള്‍ ചിങ്ങപ്പുലരിയില്‍ തുറന്നത് ആഹ്ലാദത്തിന്റെ ഉത്സവാന്തരീക്ഷത്തിലായിരുന്നു. വ്യാഴാഴ്ചയോടെ മറ്റു ഫാക്ടറികളും തുറക്കും. കാപ്പെക്‌സിനുകീഴിലെ പത്ത് ഫാക്ടറികള്‍ തുറക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിക്കഴിഞ്ഞു.


കഴിഞ്ഞ യുഡഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ അയത്തില്‍, കോതേത്ത്, കായംകുളം, പുത്തൂര്‍, കിളിമാനൂര്‍, ഭരണിക്കാവ്, ഇളമ്പള്ളൂര്‍, നെടുമ്പായിക്കുളം, മേക്കോണ്‍, നൂറനാട് ഫാക്ടറികളാണു ചിങ്ങപ്പുലരിയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. പ്രസ്തുത ഫാക്ടറികളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിക്കുകയറുകയും ചെയ്തു. അധികാരത്തിലേറി ആറുമാസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്നുള്ള എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പറഞ്ഞതിന്റെ പകുതി കാലയളവിനു മുമ്പേ നടപ്പാക്കി സര്‍ക്കാര്‍ വാക്കുപാലിച്ചു.

ബുധനാഴ്ച തുറക്കുമെന്ന് ചൊവ്വാഴ്ചതന്നെ ഫാക്ടറികളില്‍ നോട്ടീസ് പതിപ്പിച്ച് തൊഴിലാളികളെ വിവരം അറിയിച്ചിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചുമട്, ഷെല്ലിങ്, തല്ലല്‍ വിഭാഗം തൊഴിലാളികള്‍ ജോലിക്ക് തയ്യാറായി എത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെ കശുവണ്ടി വികസന കോര്‍പറേഷന്റെ കൊല്ലം അയത്തിലിലെ ഫാക്ടറി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയാണ് തൊഴിലാളികള്‍ക്ക് തുറന്നുകൊടുത്തത്. അയത്തില്‍ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ എം നൌഷാദ് എംഎല്‍എ അധ്യക്ഷനായി. എംഡി ടി എഫ് സേവ്യര്‍ സ്വാഗതം പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. മറ്റ് ഒമ്പതു ഫാക്ടറികളും അതേ സമയത്തു തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഫാക്ടറികളില്‍ തൊഴിലാളികള്‍ മധുരവിതരണം നടത്തി സന്തോഷം പങ്കിട്ടു.

കശുവണ്ടി കോര്‍പ്പറേഷന്റെ കീഴില്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി മുപ്പതോളം ഫാക്ടറികളാണുള്ളത്. ഈ ഫാക്ടറികളിലായി 12000ത്തിലധികം തൊഴിലാളികള്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാലായിരത്തിലേറെപേര്‍ കാപ്പെക്‌സിലും തൊഴിലെടുക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ഫാക്ടറികളെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികള്‍ വേമറയും.

11 മാസം മുമ്പാണ് തോട്ടണ്ടി ലഭ്യമല്ലെന്നുപറഞ്ഞ് കോര്‍പറേഷന്റെ ഫാക്ടറികളെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ അടച്ചത്. അതിനു പിന്നാലെ സവകാര്യ ഉടമകളും ഫാക്ടറി പൂട്ടിയിടുകയായിരുന്നു. പുതുക്കിയ മിനിമം കൂലി നല്‍കാനാകില്ലെന്നുപറഞ്ഞാണ് സ്വകാര്യ ഉടമകള്‍ ഫാക്ടറി പൂട്ടിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഈ വിജയത്തില്‍ ഇ- ടെന്‍ഡര്‍ ക്ഷണിക്കുകയും കിലോയ്ക്ക് 142 രൂപ നിരക്കില്‍ തൂത്തുക്കുടി ആസ്ഥാനമായ വിനായക് ട്രേഡേഴ്‌സില്‍ നിന്നും 900 ടണ്‍ തോട്ടണ്ടി കോര്‍പറേഷന് ലഭ്യമാക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാവുവില്‍ നിന്നുള്ള തോട്ടണ്ടി കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. ബുധനാഴ്ച പുലര്‍ച്ചെ തുത്തുക്കുടി തുറമുഖത്തുനിന്ന് 52 കണ്ടെയ്‌നറുകളിലായാണ് തോട്ടണ്ടി എത്തിയത്.

Read More >>