പിണറായി വിജയനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവുസഹിതം കോടതി തള്ളി

2005 ഫെബ്രുവരി രണ്ടിന് ക്രൈം വാരികയില്‍ പിണറായിയെ അപകീര്‍ത്തിപ്പെടുത്തിയ ലേഖനം വന്നതിന്റെ പേരില്‍ ഓഫീസ് ആക്രമിച്ചെന്നായിരുന്നു കേസ്. അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, അന്നത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി വി വി ദക്ഷിണാമൂര്‍ത്തിയും ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസുമായി ഗൂഢാലോചന നടത്തി ആക്രമിച്ചുവെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

പിണറായി വിജയനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവുസഹിതം കോടതി തള്ളി

കേരള മുഖ്യമന്ത്രിയും സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവുസഹിതം കോടതി തള്ളി. ക്രൈം വാരികയുടെ പുതിയറ റോഡിലെ ഓഫീസും റാം മോഹന്‍ റോഡിലെ മനോലോകം പബ്‌ളിഷിങ് കമ്പനിയുടെ ഓഫീസും ആക്രമിച്ചു തകര്‍ത്തുവെന്ന പേരില്‍ നല്‍കിയ ഹര്‍ജിയാണ് കോഴിക്കോട് മൂന്നാം അഡീഷണല്‍ സബ്ജഡ്ജി എ വി ഉണ്ണികൃഷ്ണന്‍ തള്ളിയത്.

2005 ഫെബ്രുവരി രണ്ടിന് ക്രൈം വാരികയില്‍ പിണറായിയെ അപകീര്‍ത്തിപ്പെടുത്തിയ ലേഖനം വന്നതിന്റെ പേരില്‍ ഓഫീസ് ആക്രമിച്ചെന്നായിരുന്നു കേസ്. അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, അന്നത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി വി വി ദക്ഷിണാമൂര്‍ത്തിയും ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസുമായി ഗൂഢാലോചന നടത്തി ആക്രമിച്ചുവെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.  ഗൂഡാലോചനയെ തുടര്‍ന്ന് റിയാസിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഐ(എം) പ്രവര്‍ത്തകര്‍ ഓഫീസും ജീവനക്കാരെയും ആക്രമിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.


ആക്രമണത്തില്‍ കമ്പ്യൂട്ടറും ഫര്‍ണിച്ചറുകളും തകര്‍ന്നെന്നും ഓഫീസ് രേഖകളും പുസ്തകങ്ങളും മറ്റും പെട്രോളൊഴിച്ച് കത്തിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കിട്ടണമെന്നുമായിരുന്നു നന്ദകുമാര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജില്ലാ സെക്രട്ടറി ദക്ഷിണാമൂര്‍ത്തി, സിപിഐ(എം)- ഡിവൈഎഫ്‌ഐ മനതാക്കളായ മുഹമ്മദ് റിയാസ്, പി നിഖില്‍, സി പി സുലൈമാന്‍തുടങ്ങിയവരെ പ്രതികളാക്കിയാണ് നന്ദകുമാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Read More >>