വിവാദ പ്രസംഗം: പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും

പുനലൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദൃശ്യമാധ്യമങ്ങളിൽ വന്ന ശബ്ദരേഖകൾ തെളിവായി സ്വീകരിക്കും.

വിവാദ പ്രസംഗം: പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും

തിരുവനന്തപുരം: ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാൻ  ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിർദേശം നൽകി. മ

തസ്പർധ വളർത്തിയെന്നാരോപ്പിച്ച് ഐപിസി 153 (എ) പ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അതെസമയം, ബാലകൃഷ്ണപിള്ളയ്ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.

പുനലൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദൃശ്യമാധ്യമങ്ങളിൽ വന്ന ശബ്ദരേഖകൾ തെളിവായി സ്വീകരിക്കും.

പള്ളികളിലെ വാങ്ക് വിളിക്കെതിരെയും മുസ്‌ലിംകൾ സുന്നത്ത് കല്യാണം നടത്തുന്നതിനെ പരാമർശിച്ചുമായിരുന്നു പിള്ളയുടെ പ്രസംഗം. പത്തു മുസ്ലീങ്ങളോ ക്രൈസ്തവരോ ഒരിടത്തു താമസിച്ചാൽ അവർ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യൻ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എവിടെ നോക്കിയാലു പള്ളിയേ ഉള്ളൂവെന്നും പിള്ള പറഞ്ഞുവെന്നുമാണ് വിവാദം.