പത്തനാപുരത്ത് ബസ് കുഴിയിലേക്ക് മറിഞ്ഞു; ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്

കൊട്ടാരക്കര- പത്തനാപുരം റുട്ടില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്നതിനിടെയാണ് ബസ് അപകടത്തിലായത്. എതിരെവന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡിന്റെ വശം ഇടിഞ്ഞ് ബസ് മറിയുകയായിരുന്നു.

പത്തനാപുരത്ത് ബസ് കുഴിയിലേക്ക് മറിഞ്ഞു; ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്

കൊല്ലം പത്തനാപുരത്ത് സ്വകാര്യ ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്. പത്തനാപുരം മഞ്ഞകാലയിലാണ് അപകടമുണ്ടായത്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ അടുത്ത ബന്ധുവും കേരള കോണ്‍ഗ്രസ് ബി നേതാവുമായ മനോജിന്റെ ശരണ്യ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കൊട്ടാരക്കര- പത്തനാപുരം റുട്ടില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്നതിനിടെയാണ് ബസ് അപകടത്തിലായത്. എതിരെവന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡിന്റെ വശം ഇടിഞ്ഞ് ബസ് മറിയുകയായിരുന്നു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഴ് സ്ത്രീകളും ആറ് പുരുഷന്‍മാരും ഒരു കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ജമീല എന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവരുടേത് നിസാര പരിക്കുകളാണെന്നും പരിക്കേറ്റവശരയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കുന്നിക്കോട് എസ്‌ഐ ചെറിയാന്‍ പറഞ്ഞു.

Read More >>