ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനം കോടതി റദ്ദാക്കി; നിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍ മേലുളള കടന്നുകയറ്റമെന്ന് കോടതി

കഴിഞ്ഞ ദിവസം നീസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു

ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനം കോടതി റദ്ദാക്കി; നിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍ മേലുളള  കടന്നുകയറ്റമെന്ന് കോടതി


 പാരിസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ മുഴുനീള നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിക്കേര്‍പ്പെടുത്തിയ വിലക്ക്  ഉന്നതകോടതി റദ്ദാക്കി.  ബുര്‍ക്കിനി നിരോധിച്ച പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നഗരമേയര്‍മാര്‍ക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.


ബുര്‍ക്കിനി ധരിക്കുന്നത് തീവ്രവാദ ആക്രമണം വിളിച്ചുവരുത്തുമെന്ന് ചൂട്ടിക്കാട്ടിയായിരുന്നു നീസ് നഗരത്തിലെ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. ഫ്രാന്‍സ് തീവ്രവാദികളുടെ ലക്ഷ്യമാണെന്നും, മുന്‍കരുതലെന്ന നിലയ്ക്കാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നുമാ
യിരുന്നു മേയറുടെ ഉത്തരവ്. പ്രാദേശിക കോടതിയും ഇതു ശരിവെക്കുകയായിരുന്നു.


ബുര്‍ക്കിനി നിരോധിക്കാനുളള തീരുമാനത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ത് ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിലെ മുപ്പത് നഗരഭരണകൂടങ്ങള്‍ സമാനമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് നിരോധനം സംബന്ധിച്ച ഉത്തരവ് റദ്ദാക്കിയുളള രാജ്യത്തെ ഉന്നതകോടതിയുടെ വിധി.കഴിഞ്ഞ ദിവസം നീസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Read More >>