വിമാനത്തില്‍ ഉറങ്ങിയ എയര്‍ഹോസ്റ്റസിന്റെ വീഡിയോ ഫെയ്‌സ്‌ബുക്കിലിട്ട കാരന്തൂര്‍ സ്വദേശിക്കെതിരെ കേസ്: വീഡിയോ പ്രചരിപ്പിച്ചത് വിദേശ മലയാളി കെഎം ബഷീറാണെന്ന് പൊലീസ്

കേരള പോലീസ് ആക്ട് 119ാം വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

വിമാനത്തില്‍ ഉറങ്ങിയ എയര്‍ഹോസ്റ്റസിന്റെ വീഡിയോ ഫെയ്‌സ്‌ബുക്കിലിട്ട കാരന്തൂര്‍ സ്വദേശിക്കെതിരെ കേസ്: വീഡിയോ പ്രചരിപ്പിച്ചത് വിദേശ മലയാളി കെഎം ബഷീറാണെന്ന് പൊലീസ്

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ ഉറങ്ങുകയായിരുന്ന എയര്‍ഹോസ്റ്റസിന്റെ വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കോഴിക്കോട് കാരന്തൂര്‍ സ്വദേശി സലീമിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

കേരള പോലീസ് ആക്ട് 119ാം വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.


അതേസമയം ജോലി സമയത്ത് ഉറങ്ങുന്ന എയര്‍ഹോസ്റ്റസ്സിനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ടത് മലബാര്‍ ഡവലപ്മെന്റ് ഫോറം ചെയര്‍മാനും ഗള്‍ഫ് മലയാളിയുമായ കെഎം ബഷീറാണെന്നും, യുവതിക്ക് പേരുമാറിപ്പോയതാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

വര്‍ക്കല സ്വദേശിയായ എയര്‍ഹോസ്റ്റസ് ആഗസ്ത് 16നാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് കരിപ്പൂര്‍ വിമാനത്താവളം പരിധിയില്‍ ആയതിനാല്‍ കേസ് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.

എന്നാല്‍ സംഭവം നടന്നത് 50,000 അടി ഉയരത്തിന് മുകളിലായതിനാല്‍ തനിക്ക് എതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നും, ഒമാൻ അതിര്‍ത്തി പിന്നിട്ടപ്പോഴാണ് താന്‍ വീഡിയൊ പകര്‍ത്തിയതെന്നും ബഷീര്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിക്കുന്നു. ഏത് തരത്തിലുള്ള നിയമനടപടികളും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കെഎം ബഷീറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അനുമതിയില്ലാതെ ഒരു സ്ത്രീയുടെ വീഡിയോ എടുത്തതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മാര്‍ച്ച് 27 രാത്രി 9.20ന് ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. പിന്നിലെ ബാത്‌റൂമിനടുത്തുള്ള വാതിലിനോടുചേര്‍ന്ന സീറ്റില്‍ ബ്ലാങ്കെറ്റ് പുതച്ചുറങ്ങുകയായിരുന്ന എയര്‍ഹോസ്റ്റസിന്റെ വീഡിയൊ എടുത്ത് ബഷീര്‍ എയര്‍ ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹംതന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

(കെ എം ബഷീറിന്റേതാണു ചിത്രം)

Read More >>