ബ്രസീലിന് ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണ്ണം നേടിക്കൊടുത്ത് നെയ്മര്‍ നായക സ്ഥാനമൊഴിഞ്ഞു

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയതിന് പിന്നാലെയാണ് നെയ്മര്‍ താന്‍ നായകസ്ഥാനം ഒഴിയുന്നുവെന്നു പ്രഖ്യാപിച്ചത്.

ബ്രസീലിന് ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണ്ണം നേടിക്കൊടുത്ത് നെയ്മര്‍ നായക സ്ഥാനമൊഴിഞ്ഞു

ബ്രസീല്‍ ഒളിമ്പിക് ഫുട്‌ബോളില്‍ ആദ്യമായി ചാമ്പ്യന്‍മാരായതിനു പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയതിന് പിന്നാലെയാണ് നെയ്മര്‍ താന്‍ നായകസ്ഥാനം ഒഴിയുന്നുവെന്നു പ്രഖ്യാപിച്ചത്.

ഫൈനല്‍ മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (1-1) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ നെയ്മര്‍ എടുത്ത അവസാനത്തെ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ വിജയികളായത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനായെന്നും 24കാരനായ നെയ്മര്‍ വ്യക്തമാക്കി.