ട്രിപ്പിള്‍ ട്രിപ്പിളുമായി ബോള്‍ട്ട് വിടവാങ്ങി

റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്വര്‍ണ്ണം. 4 x 100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമിന് സ്വര്‍ണ്ണം.

ട്രിപ്പിള്‍ ട്രിപ്പിളുമായി ബോള്‍ട്ട് വിടവാങ്ങി

റിയോ: റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്വര്‍ണ്ണം. 4 x 100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമിന് സ്വര്‍ണ്ണം.

റിലേയില്‍ അട്ടിമറി ജയവുമായി അമേരിക്കയെ പിന്തള്ളി ജപ്പാന്‍ വെള്ളി നേടി. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം നൂറു മീറ്റര്‍ റിലേയില്‍ വെള്ളി നേടുന്നത്. ജമൈക്കയെ വെല്ലുവിളിച്ച് സ്വര്‍ണം നേടാനെത്തിയ അമേരിക്കയ്‌ക്ക് അയോഗ്യത വിനയായപ്പോള്‍ വെങ്കലം കാനഡയ്‌ക്ക് ലഭിച്ചു.

ഇതോട് കൂടി മൂന്നു ഒളിംപിക്‌സുകളിലായി ബോള്‍ട്ടിന്റെ സുവര്‍ണ്ണനേട്ടം ഒമ്പതായി.ഇതാകും തന്റെ അവസാനത്തെ ഒളിമ്പിക്സെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.