"ബോള്‍ട്ടിനെ ഓടി തോല്‍പ്പിക്കാനാവില്ല മക്കളെ"; റിയോയിലും ബോള്‍ട്ട് വേഗ രാജാവ്

100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം

"ബോള്‍ട്ടിനെ ഓടി തോല്‍പ്പിക്കാനാവില്ല മക്കളെ"; റിയോയിലും ബോള്‍ട്ട് വേഗ രാജാവ്

റിയോ: 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം. 9.81 സെക്കന്റിലാണ് ബോള്‍ട്ട് റിയോയില്‍ ഓടി തീര്‍ത്തത്.  9.89 സെക്കന്റ് കുറിച്ച് ബോള്‍ട്ടിന്റെ മുഖ്യ എതിരാളി ജസ്റ്റിന്‍ ഗാട്‌ലിന്‍ വെള്ളി നേടി.  കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിക്കാണ് വെങ്കലം.

ബോള്‍ട്ടിന്റെ ഏഴാം ഒളിംപിക് സ്വര്‍ണമാണിത്. നേട്ടം ജമൈക്കന്‍ ജനതയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് ബോള്‍ട്ട് ട്വീറ്റ് ചെയ്തു.

ഫ്രാന്‍സിന്റെ ജിമ്മി വിക്കോട്ട്, ഐവറികോസ്റ്റിന്റെ ബെന്‍ യൂസുഫ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിന, ജമൈക്കയുടെതന്നെ യൊഹൈന്‍ ബ്ലാക്ക്‌, അമേരിക്കയുടെ ട്രെയ് വോണ്‍ ബ്രൊമെല്‍ എന്നിവരായിരുന്നു മറ്റ് ഫൈനല്‍ മത്സരാര്‍ത്ഥികള്‍.