തായ്‌ലന്റില്‍ സ്‌ഫോടന പരമ്പര; നാല് മരണം

ഹുവാ ഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുവാ ഹിന്നില്‍ മാത്രം നാല് സ്‌ഫോടനങ്ങളാണുണ്ടായത്.

തായ്‌ലന്റില്‍ സ്‌ഫോടന പരമ്പര; നാല് മരണം

തായ്‌ലന്റില്‍ എട്ട് ഇടങ്ങളിലായുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 24 മണിക്കൂറിനിടയിലാണ് എട്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായത്. വിനോദ സഞ്ചാര കേന്ദ്രമായ ഹുവാ ഹിന്നിലും തായ്‌ലന്റിലെ തെക്കന്‍ പ്രവിശ്യകളിലുമാണ് സ്‌ഫോടനമുണ്ടായത്.

ഹുവാ ഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുവാ ഹിന്നില്‍ മാത്രം നാല് സ്‌ഫോടനങ്ങളാണുണ്ടായത്.

വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റ്, സുറാറ്റ് താനി, ത്രാങ്ക് എന്നിവിടങ്ങളിലാണ് മറ്റ് സ്‌ഫോടനങ്ങള്‍ നടന്നത്. ആളപായമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.