ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിരുന്നു കുമ്മനം; ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി ഡിവൈഎഫ

ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിട്ടാണ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തതെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനോടോ അവിടുത്തെ പരിസ്ഥിതിയോടോ, പ്രകൃതിയോടോ, മനുഷ്യനോടോ കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ കുമ്മനം ഈ വിമാനത്താവള പദ്ധതി അവസാനിപ്പിക്കുവാന്‍ വേണ്ടി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിരുന്നു കുമ്മനം; ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി ഡിവൈഎഫ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ആരോപണങ്ങളുമായി ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.ജി ഉണ്ണിക്കൃഷ്ണന്‍ ഡിവൈഎഫ്ഐ വേദിയിലെത്തി.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടയിലാണ് ഉണ്ണികൃഷ്ണന്‍ എത്തിയത്. പത്തനംതിട്ട റാന്നിയില്‍ സംഘടിപ്പിച്ച പരിപാടയില്‍ ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് മുന്‍ സംസ്ഥാന സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിട്ടാണ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തതെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനോടോ അവിടുത്തെ പരിസ്ഥിതിയോടോ, പ്രകൃതിയോടോ, മനുഷ്യനോടോ കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ കുമ്മനം ഈ വിമാനത്താവള പദ്ധതി അവസാനിപ്പിക്കുവാന്‍ വേണ്ടി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളം വരുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തില്‍ അവര്‍ക്കൊപ്പം നിന്ന് അവര്‍ക്കെതിരായ അവര്‍ക്കെതിരായ നിലപാടാണ് കുമ്മനവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബിജെപിയും സ്വീകരിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ബിജെപിയുടെ പ്രധാന നേതാവായിരുന്ന ഉണ്ണികൃഷ്ണന്‍ ഇടതു വേദിയിലെത്തിയത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ടി.വി രാജേഷ് എംഎല്‍എ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച യോഗത്തില്‍ ബിജെപിക്കും കുമ്മനം രാജശേഖരനുമെതിരെ ഉണ്ണികൃഷ്ണന്‍ ആഞ്ഞടിച്ചു. രണ്ടുമാസം മുന്‍പാണ് ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് എ.ജി ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടിയുമായി അകലുന്നത്. തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയിലേക്ക് പോകും എന്നുമാത്രമേ അദ്ദേഹം അന്ന് പറഞ്ഞിരുന്നുള്ളു.ഡിവൈഎഫ്ഐയുടെ നേതാക്കള്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് എജി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചു. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>