തെരുവുനായ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി ബിജു പ്രഭാകര്‍

മനുഷ്യര്‍ക്ക്‌ ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഭരണഘടനാപരമായ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു

തെരുവുനായ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി ബിജു പ്രഭാകര്‍

തെരുവുനായ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി കൃഷി വകുപ്പു ഡയറക്ടര്‍ ബിജു പ്രഭാകര്‍. മലയാള മനോരമ പത്രത്തിലെ 'നോട്ടം' പംക്തിയില്‍ രചിച്ച ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തെരുവുനായ ആക്രമണങ്ങളെക്കുറിച്ച് ദിവസേന വരുന്ന വാര്‍ത്തകള്‍ കേട്ടിട്ടും നായ്ക്കളെഎന്ത് ചെയ്യണം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇത് മനുഷ്യത്വരഹിതമായ സമീപനമാണെന്നുമാണ് ബിജു പ്രഭാകര്‍ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യരുടെ ജീവനെടുക്കുന്ന ശത്രുവിന്റെ രൂപത്തിലേക്ക് തെരുവുനായ്ക്കള്‍ വളര്‍ന്നിട്ടും അവയുടെ ജീവനെടുക്കേണ്ടെന്ന് വാദിക്കുന്നവര്‍ മനുഷ്യജീവന്‍റെ സംരക്ഷണത്തിന് വില കല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മൃഗങ്ങളെ കൊല്ലരുത് എന്നാണെങ്കില്‍ പശുവിനെയും കോഴിയെയുംഒന്നും കൊല്ലാന്‍ പാടില്ല.മനുഷ്യര്‍ക്ക്‌ ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഭരണഘടനാപരമായ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു.


തെരുവുനായ ആക്രമണത്തിനു പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുന്ന വന്ധ്യംകരണം അശാസ്ത്രീയമായ രീതിയെന്ന് വ്യക്തമാക്കുന്ന ബിജു പ്രഭാകര്‍ കച്ചവട താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പലരും അതിനെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും വിശദീകരിക്കുന്നു. മൂന്നു ലക്ഷത്തോളം വരുന്ന കേരളത്തിലെ നായ്ക്കളെ വന്ധ്യംകരിക്കാന്‍ ചിലവിടേണ്ടി വരുന്ന ഭീമമായ തുക ആളുകളുടെ പട്ടിണി മാറ്റാനും മറ്റും വിനിയോഗിക്കാം. ആളുകള്‍ നായ്ക്കളുടെ കടിയെല്‍ക്കേണ്ടത് വാക്സിന്‍ മാഫിയയുടെ ആവശ്യമാണ്‌. 
തെരുവുനായ്ക്കളെ കൊല്ലരുതെന്ന പ്രചാരണം നടത്തുന്ന സംഘടനകൾക്കു രഹസ്യസഹായം നൽകുന്നത് ഇതേ മാഫിയയാണ്. ഇത്തരം സംഘടനകള്‍ക്ക് വേണ്ടി 
കോടതിയില്‍ ഹാജരാകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരാണ്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി നിയമപ്രകാരമാണ് നായ്ക്കളെ കൊല്ലുന്നത് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ നമുക്കാവില്ല. കൂടാതെ, മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ചിലര്‍ നായ്ക്കളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷണത്തിനായി നായ്ക്കളെ കൊള്ളാറുണ്ട്‌. ഇവിടെ അക്രമകാരികളായ 
നായ്ക്കളെ കൊല്ലരുത് എന്ന് വാദിക്കുന്നവര്‍ ആദ്യം പ്രതിഷേധിക്കേണ്ടത് അവിടെയാണെന്നും ഇവിടെ എന്തും ചിലവാകും എന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരം വാദങ്ങളുമായി അവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ബിജു പ്രഭാകര്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.Read More >>