ലോകത്തെ ഞെട്ടിച്ച വന്‍ മോഷണങ്ങള്‍

ലോകത്ത് അതിസുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും അതിവിദഗ്ദമായി തന്നെ മോഷ്ടാക്കള്‍ തങ്ങളുടെ കൃത്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ലോകത്തെ ഞെട്ടിച്ച ചില പ്രധാന മോഷണങ്ങൾ

ലോകത്തെ ഞെട്ടിച്ച വന്‍ മോഷണങ്ങള്‍

റൊമാനിയന്‍ മോഷ്ടാക്കളുടെ എടിഎം മോഷണം രാജ്യത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അതുവഴി അതീവ സുരക്ഷിതമെന്ന് നമ്മള്‍ കരുതിയിരുന്ന എടിഎം പോലും സുരക്ഷിതമല്ലെന്ന് തെളിയുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളും മറ്റും എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം മോഷ്ടാക്കളും പുരോഗമിക്കുന്നു എന്നുള്ളതിന് തെളിവുകൂടിയാണിത്.

ലോകത്ത് അതിസുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും അതിവിദഗ്ദമായി തന്നെ മോഷ്ടാക്കള്‍ തങ്ങളുടെ കൃത്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ലോകത്തെ ഞെട്ടിച്ച ചില പ്രധാന മോഷണങ്ങളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.


1963ലെ ഗ്രേറ്റ് ട്രെയില്‍ റോബറി

The Great Train Robbery

ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിലെ മെന്റ്മോറിനടുത്ത് നടന്ന, പില്‍ക്കാലത്ത് 'ഗ്രേറ്റ് ട്രെയില്‍ റോബറി' എന്നറിയപ്പെട്ട ഈ ട്രെയില്‍ കൊള്ള ലോകത്തെയാകെ അമ്പരപ്പിച്ച ഒന്നാണ്. റോയല്‍ മെയില്‍ ഗ്ലാസ്‌കോയുടെ സഞ്ചരിക്കുന്ന തപാലാഫീസ് എന്നറിയപ്പെടുന്ന ഗ്ലാസ്‌കൊ-ലണ്ടന്‍ തീവണ്ടിയില്‍ നിന്നും 2.3 മില്ല്യണ്‍ ഡോളര്‍ മോഷ്ടാക്കള്‍ കവരുകയായിരുന്നു. ബ്രൂസ് റെയിനോല്‍ഡ്സിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് ലോകത്തെ ഞെട്ടിച്ച ഈ കൊള്ളനടത്തിയത്. പിന്നീട് കൊള്ളസംഘത്തിലെ പതിമൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.

ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങള്‍ക്കും പ്രസ്തുത കൊള്ള വിഷയമായിട്ടുണ്ട്.

1997ലെ ഡന്‍ബര്‍ ആയുധപ്പുരയിലെ കവര്‍ച്ച

Robbers01-600x337

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലെ വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന ഡന്‍ബര്‍ ആംഡ് ആയുധപ്പുരയില്‍ 1997ല്‍ നടന്നത് യുഎസ്സില്‍ നടന്ന ഏറ്റവും വലിയ പണംകൊള്ളയടിയായിരുന്നു. ഡന്‍ബര്‍ ആയുധപ്പുരയിലെ 18.9 മില്ല്യണ്‍ ഡോളറാണ് അന്ന് കവര്‍ച്ച ചെയ്തത്. ഇവിടുത്തെ സേഫ്റ്റി ഇന്‍സ്പെക്ടര്‍ അലന്‍ പേസായിരുന്നു ഈ കവര്‍ച്ചയ്ക്ക് പിന്നില്‍.

ആര്‍മേര്‍ഡിലെ സുരക്ഷാജോലിക്കിടെ പേസ് കമ്പനിയെ നന്നായി നിരീക്ഷിച്ചിരുന്നു. എല്ലാ സ്ഥലങ്ങളുടേയും സൗകര്യങ്ങളുടേയും ചിത്രങ്ങളും എടുത്തിരുന്നു. തുടര്‍ന്ന് തന്റെ ബാല്യകാല സുഹൃത്തുക്കളായ അഞ്ചുപേരെ പേസ് ആയുധപുരയിലേക്ക് നിയമിച്ചു. 1997 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച രാത്രി കൂട്ടാളികള്‍ അഞ്ചുപേരുമായി പേസ് കൊള്ളയ്ക്ക് പദ്ധതിയിടുകയായിരുന്നു.

വെള്ളിയാഴ്ച ദിവസങ്ങളില്‍ വലിയതോതില്‍ പണം നീക്കം ചെയ്യുന്നതുകൊണ്ട് ലോക്കര്‍ കവാടം തുറന്നു കിടക്കുമെന്ന് പേസിന് അറിയാമായിരുന്നു. ലോക്കര്‍ മുറിയിലെത്തിയ കൊള്ളസംഘം സുരക്ഷാഭടന്മാരെ കീഴ്പ്പെടുത്തി പണം കവര്‍ച്ച നടത്തി. സ്ഥാപനത്തിനുള്ളില്‍ ജോലിചെയ്യുന്ന വ്യക്തി തന്നെയാണ് കൊള്ളയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്ന പോലീസ് അലന്‍ പേസിനെയും നിരീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും തെളിഞ്ഞിരുന്നില്ല.

എന്നാല്‍ കവര്‍ന്ന പണം ചിലവാക്കുന്നതിനിടെ സംഘത്തില്‍പ്പെട്ട യുജീന്‍ ലാമര്‍ ഹില്‍ പോലീസിന്റെ പിടിയിലായിരുന്നു. അയാളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച പോലീസ് അതിന്റെ അടിസ്ഥാനത്തില്‍ പേസിനെയും പിടികൂടി. പക്ഷേ മോഷണം പോയ 18.9 മില്ല്യന്‍ ഡോളറില്‍ നിന്നും 8 മില്ല്യണ്‍ മാത്രമെ പോലീസിന് വീണ്ടെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.

1990 ലെ ബോസ്റ്റണ്‍ മ്യൂസിയത്തിലെ ചിത്രങ്ങളുടെ മോഷണം

Empty_Frames_at_Isabella_Stewart_Gardner_Museum

അമേരിക്കയിലെ ബോസ്റ്റണില്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടത് 1990 മാര്‍ച്ച് 18നാണ്. 300 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ചിത്രങ്ങളാണ് ന്നെ് ഇസബെല്ല സ്റ്റീവാര്‍ട്ട് ഗാര്‍ഡ്നര്‍ മ്യൂസിയത്തില്‍ നിന്നും മൊഷ്ടാക്കള്‍ അതിവിദഗ്ദമായി തട്ടിയെടുത്തത്. പോലീസ് വേഷത്തിലെത്തിയ രണ്ട് മോഷ്ടാക്കളാണ് കൃത്യം നടത്തിയത്. കാവല്‍ക്കാരെ കബളിപ്പിച്ച് ബന്ധിച്ച ശേഷം മ്യൂസിയത്തിനുള്ളില്‍ കടന്ന ഇവര്‍ 'Storm on the Sea of Galilee' ഉള്‍പ്പടെ റെംബ്രാന്‍ഡ്സിന്റെ മൂന്ന് ചിത്രങ്ങളും, 'The Concert', 'Landscape with an Obelisk' എന്ന ഗ്ലൊവാര്‍ട്ട് ഫ്ലിങ്കിന്റെ ഓയില്‍ പെയിന്റിങ്ങുമുള്‍പ്പെടെ വിലയേറിയ ചിത്രങ്ങളും കടത്തുകയായിരുന്നു. മ്യൂസിയം അതിവ സുരക്ഷയിലായിരുന്നു നിലനിന്നിരുന്നതെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കിയാണ് കള്ളന്‍മാര്‍ പണിപറ്റിച്ചത്.

1987ലെ നൈറ്റ്‌സ് ബ്രിഡ്ജ് സെക്യൂരിറ്റി ഡെപ്പോസിറ്റ് കവര്‍ച്ച

Knights Bridge Robbery
ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ പ്രവിശ്യയിലെ ഒരു നഗരമാണ് നൈറ്റ്സ്ബ്രിഡ്ജ്. 1987 ജൂലൈ 12 ന് രണ്ടു വ്യക്തികള്‍ നൈറ്റ്സ്ബ്രിഡ്ജ് സേഫ് ഡെപ്പോസിറ്റ് കേന്ദ്രത്തില്‍ എത്തുകയും ഒരു സേഫിനായി അപേക്ഷ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സേഫ് ലോക്കറിനുള്ളില്‍ മാനേജര്‍ക്കും കാവല്‍ക്കാര്‍ക്കുമൊപ്പം കടന്ന കൊള്ളക്കാര്‍ അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കീഴടക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ സേഫ് കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

അന്നത്തെ വിനിമയ നിരക്കനുസരിച്ച് 66 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ആ കള്ളന്‍മാര്‍ അവിടുന്ന് തട്ടിയെടുത്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിരലടയാള വിദഗ്ദരുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇറ്റലിക്കാരന്‍ വലേരിയൊ വീസ്സെയും കൂട്ടുകാരനുമാണ് ആ മോഷണം നടത്തിയത്. കവര്‍ച നടത്തി കൃത്യം ഒരുമാസം പൂര്‍ത്തിയായ നാള്‍ വലേരിയോയും കൂട്ടുകാരനും പോലീസിന്റെ പിടിയിലാകുകയും ചെയ്തു.

തന്റെ ചരിത്രം സൃഷ്ടിച്ച മോഷണത്തെക്കുറിച്ച് വലേരിയൊ പിന്നീട് ഒരു പുസ്തകം രചിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

2006 ലെ കെന്റ് സെക്യൂരിറ്റാസ് കവര്‍ച്ച

kent

2006 ഫെബ്രുവരി 22ന് ബ്രിട്ടനിലെ കെന്റിലെ സെക്യൂരിറ്റാസ് ഡിപ്പോയില്‍ നടന്നത് ബ്രിട്ടീഷ് കുറ്റകൃത്യ ചരിത്രത്തിലേ ഏറ്റവും വലിയ പണം കവര്‍ചയായിരുന്നു. ആറ് പേരടങ്ങുന്ന കൊള്ളസംഘം ഡിപ്പൊ മാനേജറെയും കുടുംബത്തേയും ആദ്യം തട്ടികൊണ്ടുപോകുകയും പിന്നീട് അവരുമായി സെക്യൂരിറ്റാസ് ഡിപ്പോയില്‍ എത്തിയ സംഘം തോക്കുകള്‍ കാട്ടി ജീവനക്കാരെ ബന്ധികളാക്കി കവര്‍ച്ച നടത്തുകയായിരുന്നു.

53,116,760 ബ്രിട്ടീഷ് പൗണ്ടാണ് അന്ന് ഇവിടെനിന്നും മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. കുറ്റവാളികളെ പിന്നീട് പിടികൂടുകയുണ്ടായി.

1978ലെ ജോണ്‍ എഫ് കെന്നഡി വിമാനതാവളത്തിലെ കൊള്ള

454142814

ഏതാണ്ട് 8 മില്യണ്‍ ഡോളറും അതിനോടപ്പം ആഭരണങ്ങളുമാണ് ജോണ്‍ എഫ് കെന്നഡി വിമാനതാവളത്തില്‍ നിന്നും 1978ല്‍ കൊള്ളചെയ്യപ്പെട്ടത്. അമേരിക്കന്‍ ഗ്യാങ്സ്റ്റര്‍ ജിമ്മി ബര്‍ക്കാണ് ഈ കൊള്ളയ്ക്ക് പിന്നില്‍.

വിമാനത്താവളത്തില്‍ ഒരു കാര്‍ഡ്ബോര്‍ഡ് ലോക്കറിനുള്ളില്‍ പണവും സ്വര്‍ണ്ണവും സൂക്ഷിച്ചിരിക്കുന്നെന്നും ഇവ മാസത്തിലൊരിക്കല്‍ പശ്ചിമ ജര്‍മനിയിലേക്ക് ഇടപാട് നടത്തുന്നു എന്നും മനസ്സിലാക്കിയ ബര്‍ക്ക് കൊള്ളയ്ക്ക് പദ്ധതിയിടുകയായിരുന്നു. പോലീസും സുരക്ഷാഭടന്മാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവില്‍ ബര്‍ക്കിന്റെ കൊള്ളസംഘം പണവും സ്വര്‍ണ്ണവും കൊണ്ടുപോകുകയായിരുന്നു.

വെറും 64 മിനിറ്റുകള്‍ കൊണ്ടാണ് കൊള്ളസംഘം കളവ് നടത്തി രക്ഷപ്പെട്ടത്. പോലീസിന് ഇവരെ പിടികൂടാനായിരുന്നില്ല.

2005 ലെ ബ്രസീലിലെ ബാങ്കൊ സെന്‍ട്രല്‍ കൊള്ള

fotaleza_2775188c
ബ്രസീലിലെ ഫോര്‍ട്ടലേസയിലെ ബാങ്കൊ സെന്‍ട്രല്‍ ബാങ്കിന്‍ സ്ഥാപനത്തില്‍ നിന്നും 69.8 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബ്രസീലിയന്‍ കറന്‍സി മോഷണം പോയ സംഭവവും കുപ്രസിദ്ധമാണ്. 2005 ഓഗസ്റ്റിലെ ആഴ്ചാവസാന ദിവസങ്ങളായ 6,7, തിയതികളിലാണ് ഈ വന്‍ മോഷണം നടന്നത്. ബാങ്കിന് പുറത്തുനിന്നും ബാങ്കിന്റെ ലോക്കറിലേക്ക് തുരങ്കം സൃഷ്ടിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതും മോഷണം നടത്തിയതും.

ബാങ്കൊ സെന്‍ട്രല്‍ പണം വിതരണം ചെയ്യാന്‍ അനുമതിയുള്ള സ്ഥാപനമായതിനാല്‍ അവിടെ കണക്കില്‍പ്പെടുത്താനായി കൊണ്ടുവന്നിരുന്ന പുതിയ കറന്‍സികളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. അതിനാല്‍ തന്നെ കറന്‍സി നമ്പര്‍ ഉപയോഗിച്ച് പണം കണ്ടെത്താന്‍ അതികൃതര്‍ക്ക് കഴിഞ്ഞില്ല.

മൂന്നുമാസം മുന്‍പ് പത്തുപേര്‍ അടങ്ങുന്ന കൊള്ളസംഘം പ്രസ്തുത ബാങ്കിന് സമീപത്തായി കുറച്ച് തരിശ് ഭൂമി വിലയ്ക്ക് വാങ്ങിയാണ് കവര്‍ച്ചാ പദ്ധതിക്ക് തുടക്കമിട്ടത്. അവിടെനിന്നും 255 അടി നീളത്തില്‍ ബാങ്കിന്റെ ലോക്കര്‍ ബന്ധിപ്പിച്ച് തുരങ്കം പണിയുകയായിരുന്നു. തടിയും പ്ലാസ്റ്റിക്കും കൊണ്ടായിരുന്നു തുരംഗത്തിന് ഭിത്തി പണിഞ്ഞിരുന്നത്. കൂടാതെ തുരംഗത്തിലുടനീളം പ്രകാശ- ശീതീകരണ സംവിധാനങ്ങളും ചെയ്തിരുന്നു.

കവര്‍ച്ചയ്ക്ക് ശേഷം 2005 സെപ്തംബറില്‍ സംഘത്തിലെ മുഖ്യനെ പോലീസ് പിടികൂടിയിരുന്നു. ശേഷം ഒക്‌ടോബറില്‍ മറ്റു അഞ്ച് പേരെയും പിടികൂടി. പലയിടങ്ങളില്‍ നിന്നുമായി ഏഴ് മില്ല്യണ്‍ ഡോളര്‍ പോലീസ് കണ്ടെടുത്തുവെങ്കിലും ബാക്കി തുകയായ 62 മില്ല്യണ്‍ ഡോളര്‍ ഇന്നും കണ്ടെത്തിയിട്ടില്ല.

1983 ലെ ഹീത്രൂ വിമാനത്താവളത്തിലെ ഗോഡൗണ്‍ കവര്‍ച്ച

Hethru

ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലുള്ള ബ്രിങ്സ് മാറ്റ് ഗോഡൗണില്‍ നിന്നും 1983 നവംബര്‍ ആറിന് 26 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള സ്വര്‍ണ്ണകട്ടികളാണ് (പത്ത് ടണ്ണോളം സ്വര്‍ണ്ണം) കള്ളന്‍മാര്‍ മോഷ്ടിച്ചത്. ഗോഡൗണിലെ സെക്യൂരിറ്റി ഗാര്‍ഡായിരുന്ന ആന്റണി ബ്ലാക്കിന്റെ സഹായത്തോടെയാണ് ആറംഗകൊള്ളസംഘം എയര്‍പോര്‍ട്ടിനുള്ളില്‍ കടന്നത്. കൊള്ളയുടെ സൂത്രശാലിയായിരുന്ന ബ്രയാന്‍ റോബിന്‍സണിന്റെ സഹോദരീ ഭര്‍ത്താവായിരുന്നു ഗാര്‍ഡ് ആന്റണി.

എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ ആന്റണിയെ സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു. ആന്റണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു കുറ്റവാളികളെയും പോലീസ് പിടികൂടി. പക്ഷേ ഏഴ് ടണ്‍ സ്വര്‍ണ്ണം മാത്രമേ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ശേഷിക്കുന്ന മൂന്ന് ടണ്ണോളം സ്വര്‍ണ്ണക്കട്ടികള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.