വിന്‍ഡീസിനെ ഭുവി എറിഞ്ഞു വീഴ്ത്തി; മൂന്നാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്

ഭുവനേശ്വർ കുമാറിന്റെ ഉജ്വല ബോളിങിൽ തകർന്ന വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 225 റൺസിനു പുറത്ത്

വിന്‍ഡീസിനെ ഭുവി എറിഞ്ഞു വീഴ്ത്തി; മൂന്നാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്

സെന്റ് ലൂസിയ: ഭുവനേശ്വർ കുമാറിന്റെ ഉജ്വല ബോളിങിൽ തകർന്ന വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 225 റൺസിനു പുറത്ത്. മൂന്നിന് 194 റൺസ് എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്.

23.4 ഓവറിൽ 10 മെയ്ഡൻ എറിഞ്ഞ ഭുവനേശ്വർ വെറും 33 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എന്ന നിലയിലാണ്. ലോകേഷ് രാഹുൽ (28), ശിഖർ ധവാൻ (26), വിരാട് കോഹ്‌ലി (4) എന്നിവരാണ് പുറത്തായത്. രാഹാനെയും (51 റൺസ്), രോഹിത് ശർമ്മ(41)യുമാണ് ക്രീസിൽ. ഇന്ത്യക്ക് ഇപ്പോള്‍ 285 റണ്‍സ് ലീഡ് ഉണ്ട്.

Read More >>