ബാങ്കുകൾക്ക് കൂട്ടയവധി: പണം പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാനൊരുങ്ങി ബവ്‌റിജസ് കോർപറേഷൻ

ഓണത്തോടനുബന്ധിച്ചു ബാങ്കുകൾക്കു തുടർച്ചയായി ഏഴു ദിവസം അവധി പ്രഖ്യാപിച്ച സാഹര്യത്തില്‍ ലക്ഷക്കണക്കിനു രൂപ ഓരോ ദിവസവും കടയിൽ സൂക്ഷിക്കണമെന്ന പ്രശ്നത്തിലാണ് ബവ്‌റിജസ് കോർപറേഷൻ.

ബാങ്കുകൾക്ക് കൂട്ടയവധി: പണം പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാനൊരുങ്ങി ബവ്‌റിജസ് കോർപറേഷൻ

കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പന എന്നും ലാഭകരമായ ബിസിനസ്സണെങ്കിലും  മദ്യ വിൽപ്പനശാലകൾക്കു 'ചാകര' ലഭിക്കുന്നത് ഓണക്കാലത്താണ്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഓണക്കാലത്ത് ഓരോ ദിവസവും ശരാശരി 15 ലക്ഷം മുതൽ മേലോട്ടാണ് ഓരോ കടയിലെയും വരുമാനം. അതുകൊണ്ട് തന്നെ  ബവ്‌റിജസ്സില്‍ കുന്നുകൂടുന്ന പണം എത്രയും വേഗം ബാങ്കുകളില്‍ എത്തിക്കാന്‍ ജീവനക്കാര്‍ക്കും ആവേശമാണ്. 

എന്നാല്‍ ഇത്തവണ ഈ പതിവ് രീതികള്‍ക്ക് മാറ്റം വരും. ഓണത്തോടനുബന്ധിച്ചു ബാങ്കുകൾക്കു തുടർച്ചയായി ഏഴു ദിവസം അവധി പ്രഖ്യാപിച്ച സാഹര്യത്തില്‍ 

ലക്ഷക്കണക്കിനു രൂപ ഓരോ ദിവസവും കടയിൽ സൂക്ഷിക്കണമെന്ന പ്രശ്നത്തിലാണ് ബവ്‌റിജസ് കോർപറേഷൻ. സെപ്റ്റംബര്‍ 10 രണ്ടാം ശനിയാഴ്ച, 11 ഞായര്‍, 12 ഇദുല്‍ഫിതര്‍, 13 ഒന്നാം ഓണം, 14 തിരുവോണം, 15 മൂന്നാം ഓണം, 16 ശ്രീനാരായണ ഗുരുജയന്തി എന്നിവയാണ് ബാങ്ക് അവധി ദിനങ്ങള്‍. 

ഈ പ്രശ്നത്തിന് പരിഹാരമെന്നോണം ബാങ്ക് അവധിയെങ്കി‍ൽ പെട്ടിയിൽനിറച്ചു പണം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചാൽ മതിയെന്നാണു പുതിയ നിർദേശം.
പണം പൊലീസ് സൂക്ഷിച്ചുകൊള്ളും.

എന്നാൽ, ബവ്കോയുടെ നിർദേശത്തോട് ആഭ്യന്തര വകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്രയും പണത്തിനു സ്റ്റേഷനിൽ കാവലൊരുക്കാ‍ൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ഓണക്കാലത്ത് കടയിലെ കളക്ഷൻ ബാങ്കിലടയ്ക്കാൻ കഴിയില്ലെന്നതിനാൽ രണ്ടു ജീവനക്കാർ എല്ലാ ദിവസവും രാത്രിയിൽ കടയിൽ തങ്ങണമെന്നാണു കൺസ്യൂമർഫെഡിന്റെ നിർദേശം.