ബെന്യാമിന്‍ പാവങ്ങളുടെ ചേതന്‍ ഭഗത്തെന്ന് റൂബിന്‍ ഡിക്രൂസ്; 'ബിരിയാണി'യില്‍ സംവാദം കൊഴുക്കുന്നു

'സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി മാതൃഭൂമി വാരികയില്‍ . നിശ്ചയമായും വായിച്ചിരിക്കേണ്ട കഥ' എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പുറത്താക്കിയെന്ന് എഴുത്തുകാരന്‍ ബെന്യാമിന്റെ പ്രതികരണത്തിന് പിന്നാലെയാണ് തമ്മിലടി.

ബെന്യാമിന്‍ പാവങ്ങളുടെ ചേതന്‍ ഭഗത്തെന്ന് റൂബിന്‍ ഡിക്രൂസ്;

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെ സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളാണ് ഫേസ്ബുക്കില്‍ വാക്‌പ്പോരിന് വഴിവെച്ചിരിക്കുന്നത്. 'സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി മാതൃഭൂമി വാരികയില്‍ . നിശ്ചയമായും വായിച്ചിരിക്കേണ്ട കഥ' എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയെന്ന് എഴുത്തുകാരന്‍ ബെന്യാമിന്റെ പ്രതികരണത്തിന് പിന്നാലെയാണ് തമ്മിലടി.
നാഷണല്‍ ബുക്ക് ട്രസ്റ്റ് അസി. എഡിറ്ററായ റൂബിന്‍ ഡിക്രൂസ് കഥയെ വിമര്‍ശിച്ച് ഫോര്‍ത്ത് എസ്‌റ്റേറ്റ് ക്രിട്ടിക് എന്ന ജിമെയില്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ടതോടെ നവമാധ്യമങ്ങളില്‍ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്. 'കേരളത്തില്‍ ഉണ്ടാക്കിക്കൊണ്ടുവരുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തിനായുള്ള ആസൂത്രിതമായ ഒരു ശ്രമത്തിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായമാണ് ഈ രചന' എന്നായിരുന്നു റൂബിന്റെ പ്രധാന വിമര്‍ശനം.'കഥയുടെ കാമ്പ് തിരയാതെ കഥാപാത്രങ്ങളുടെയും എഴുത്തുകാരന്റെയും അഭിപ്രായം പറഞ്ഞവരുടെയും മതം തിരഞ്ഞ് വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരം ഡിക്രൂസുമാരെ എന്തു ചെയ്യണമെന്ന് വായനക്കാര്‍ തീരുമാനിച്ചു കൊള്‍ക!' - റൂബിന് മറുപടിയുമായി ബെന്യാമിന്‍ 'ബിരിയാണി' വിഷയത്തില്‍ വീണ്ടുമെത്തി.

പാവങ്ങളുടെ ചേതന്‍ ഭഗത് എന്ന് ബെന്യാമിനെ പരിഹസിച്ച് (പറയാതെ പറഞ്ഞ്) റൂബിന്‍ ഡിക്രൂസ് തര്‍ക്കത്തിന് ആക്കം കൂട്ടുകയായിരുന്നു. എച്ചിക്കാനവുമായി തനിക്ക് നല്ല ബന്ധമാണെന്നും കഥാകൃത്തിനില്ലാത്ത അസഹിഷ്ണുതയാണ് പാവങ്ങളുടെ ചേതന്‍ ഭഗതിനെന്നും റൂബിന്റെ പരിഹാസം. ഇതോടെ ചേരികളായി തിരിഞ്ഞ് സംവാദം തുടരുകയാണ്. എഴുത്തുകാരായ പി പി രാമചന്ദ്രന്‍, മനോജ് കുറൂര്‍, റഫീക്ക് ഇബ്രാഹിം, ഹരീഷ് വാസുദേവന്‍ തുടങ്ങിയവരുടെ പരാമര്‍ശങ്ങളും സംവാദങ്ങള്‍ക്ക് കൊഴുപ്പേകുന്നുണ്ട്.Read More >>