മുട്ടത്തോടിലും കാര്യമുണ്ട്..

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ പ്രതിവർഷം 200 മുട്ടയെങ്കിലും കഴിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്നാൽ ഈ മുട്ടത്തോടുകൾ എല്ലാം വെറുതെ മാലിന്യത്തിനൊപ്പം കളയുകയാണ് പതിവ്. ഇനി ഇക്കാര്യങ്ങൾ കൂടി ഒരു ശ്രമിച്ചു നോക്കൂ..

മുട്ടത്തോടിലും കാര്യമുണ്ട്..

മുട്ടയും ആരോഗ്യവും തമ്മിലുള്ള ബന്ധം കാലങ്ങളായി അനുഭവത്തിൽ നിന്നു തന്നെ തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ അത് മാത്രമല്ല, മുട്ടത്തോടു കൊണ്ടും മറ്റ് ചില പ്രയോജനങ്ങളും ഉണ്ട്.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ പ്രതിവർഷം 200 മുട്ടയെങ്കിലും കഴിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്നാൽ ഈ മുട്ടത്തോടുകൾ എല്ലാം വെറുതെ മാലിന്യത്തിനൊപ്പം കളയുകയാണ് പതിവ്. ഇനി ഇക്കാര്യങ്ങൾ കൂടി ഒരു ശ്രമിച്ചു നോക്കൂ..

ചെടികളുടെ ആരോഗ്യത്തിനു:റോസാചെടിയിൽ മനോഹരമായ പൂക്കൾ ഉണ്ടാകാൻ മുട്ടയുടെ ഉപയോഗശേഷം തോട് ചെടിയുടെ അടിയിലുള്ള മണ്ണില്‍ ഇടണം എന്ന് പണ്ടുള്ളവര്‍ പറയുന്നതിന്‍റെ അടിസ്ഥാനം ഇതാണ്.

മുഖസൗന്ദര്യത്തിന്:

മുട്ടയുടെ തോട് നന്നായി ഉണക്കി പൊടിക്കുക. ഇത് മുട്ടയുടെ വെള്ളയോട് ഒപ്പം ചാലിച്ച് മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ചര്‍മ്മം മുറുകി വരുമ്പോള്‍, ശുദ്ധ ജലം ഉപയോഗിച്ചു മുഖം കഴുകുക. മുഖത്തിന്‍റെ തിളക്കം നേരിട്ട് ദൃശ്യമാകുന്നതാണ്.

ചര്‍മ്മത്തിലെ ചെറിയ പാടുകളും തടിപ്പും അകറ്റാന്‍:


നന്നായി ഉണക്കി പൊടിച്ച മുട്ടത്തോട് ആപ്പിള്‍ സിടെര്‍ വിനാഗിരിയില്‍ കുതിര്‍ക്കാന്‍ അനുവദിക്കുക. കുറഞ്ഞത്‌ ഒരാഴ്ചയെങ്കിലും ഇത് കുതിര്‍ക്കാന്‍ അനുവദിക്കുക. ചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ അലെര്‍ജിക്ക് ഈ ലായനി പുരട്ടുന്നത് ആശ്വാസം നല്‍കും.

രുചികരമായ കാപ്പിക്ക്:

കാപ്പിക്കുരു ഉണക്കി പൊടിക്കുമ്പോള്‍ അതില്‍ ഉണങ്ങിയ മുട്ടതോട് കൂടി ചേര്‍ത്തു നോക്കു. നവീനവും, രുചികരവുമായ കാപ്പി ആസ്വദിക്കാം.

അരികള്‍ മുളപ്പിക്കുന്നതിന്:

ചെറിയ അരിമണികള്‍ നേരിട്ട് മണ്ണില്‍ മുളപ്പിക്കുമ്പോള്‍ മറ്റു ജീവികളുടെ ശല്യം ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്‌. മുട്ട പൊട്ടിക്കുമ്പോള്‍ തന്നെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്താല്‍, അരികള്‍ മുളപ്പിക്കുന്നതിന് മുട്ടതോടിലും നല്ലൊരു ഇടമില്ല.

eggshell-uses-e1424299345726

വളം നിറച്ച മണ്ണ് പതുക്കെ മുട്ടതോടില്‍ നിറയ്ക്കുക. വിരല്‍ കൊണ്ട് ഇതിലേക്ക് കിളിര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന അരി മണ്ണില്‍ മൂടി വയ്ക്കുക. ഇനി സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് ഇത് മാറ്റി സൂക്ഷിക്കുക. നടാന്‍ പരുവമാകുമ്പോള്‍, മണ്ണിലേക്ക് ഈ മുട്ടതോടോട് കൂടി തന്നെ ഇറക്കി വയ്ക്കാവുന്നതാണ്.

വളര്‍ത്തുമൃഗങ്ങളുടെ പോഷകാഹാരം:

നന്നായി ഉണക്കിപൊടിച്ച മുട്ടതോട് വളര്‍ത്തുമൃഗങ്ങളുടെ( കോഴി, നായ..) ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുന്നത് അവയ്ക്ക് പോഷകാഹാര മരുന്ന് നല്‍കുന്നതിന്‍റെ പ്രയോജനം ചെയ്യും. മുട്ടതോടില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍:

ഉണക്കി പൊടിച്ച മുട്ടതോട് പാത്രം കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പാത്രത്തിലെ അഴുക്ക് വേഗത്തില്‍ ഇളക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, പാത്രങ്ങള്‍ക്ക് നല്ല വെണ്മയും ലഭിക്കും.

സിങ്കില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് ഇളക്കുന്നതിന്:

വാഷ്ബേസിനിലും, സിങ്കിലും അടിഞ്ഞു കൂടുന്ന അഴുക്ക് ഇളക്കാന്‍ മുട്ടത്തോട് പൊടിച്ചു നന്നായി വെള്ളം ഒഴിച്ചു കൊടുത്താല്‍ മതി. അടിഞ്ഞുകൂടിയ കൂടിയ അഴുക്ക് ഇളക്കി ജലനിര്‍ഗ്ഗമനം സുഗമമാകും.