ചോക്ലേറ്റ് കഴിക്കാം..

പ്രായഭേദമേന്യ എല്ലാവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കൂടുതല്‍ രുചിഭേദങ്ങള്‍ കൊണ്ട് വിപണി പിടിച്ചടുക്കുകയാണ്..

ചോക്ലേറ്റ് കഴിക്കാം..

ചോക്ലേറ്റ് പതിവായി കഴിക്കുന്ന പനാമയിലെ ആളുകള്‍ക്ക് രക്തസമ്മര്‍ദം കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുക്കൊണ്ട് തന്നെ, ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക് തുടങ്ങിയവ ഇവരില്‍ കുറവാണ് എന്നും പഠനങ്ങള്‍ പറയുന്നു.

കൊക്കോ എന്ന ഫലത്തില്‍ നിന്നാണ് മധുരമുള്ള ചോക്ലേറ്റ് നിര്‍മ്മിക്കുന്നത്. മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ്, തുടങ്ങിയ ധാതുക്കള്‍ ധാരാളമായി കൊക്കോയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിനു ആവശ്യമായ ധാരാളം ലവണങ്ങളും കൊക്കോയില്‍ അടങ്ങിയിരിക്കുന്നു.


കൊക്കോ ഉത്പന്നങ്ങളായ ചോക്ലേറ്റിലും, കൊക്കോ പൌഡറിലും ആരോഗ്യത്തിനു ആവശ്യമുള്ള ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് കൊക്കോ വിപണിയില്‍ എത്തിക്കുന്ന എല്ലാ കമ്പനികളും അവകാശപ്പെടുന്നു.

മാനസിക സമ്മര്‍ദം അകറ്റുന്നത് മുതല്‍ ക്യാന്‍സര്‍ വരാതിരിക്കാനുള്ള കഴിവ് വരെ കൊക്കോയില്‍ പ്രത്യേകിച്ച്, ഡാര്‍ക്ക്‌ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഇവര്‍ പൊതുവേ പരസ്യപ്പെടുത്തുന്നത്‌.

ചോക്ലേറ്റിനുണ്ടെന്നു പരക്കെ വിശ്വസിപ്പിക്കപ്പെടുന്ന ചില ഗുണങ്ങള്‍:

1. സ്ട്രോക്കിനുള്ള സാദ്ധ്യത കുറയ്ക്കുന്നു:

ആഴ്ചയില്‍ 45 ഗ്രാം വരെ ചോക്ലേറ്റ് കഴിക്കുന്നത്‌ സ്ട്രോക്ക് വരാനുള്ള സാധ്യതകളെ കുറയ്ക്കുന്നു എന്ന് ഒരു സ്വീഡിഷ് പഠനം തെളിയിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്റ് ഘടകങ്ങള്‍ സ്ട്രോക്ക് വരാതിരിക്കാന്‍ സഹായിക്കുന്നു എന്നാണ് ഇവരുടെ വാദം.

2. ഹൃദയസ്തംഭനം വരാനുള്ള കാരണങ്ങളെ പ്രതിരോധിക്കുന്നു:


ഹൃദയധമനികളില്‍ തടസ്സം നേരിടുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഇത്തരം ബ്ലോക്കുകള്‍ കുറവായിട്ടാണ് കാണുന്നത്.

3. തലച്ചോറിനെ ഉര്‍ജ്ജസ്വലമാക്കുന്നു:

ക്ഷീണം തോന്നുമ്പോഴോ, ഉറക്കം അനുഭവപ്പെടുമ്പോഴോ ചോക്ലേറ്റ് കഴിക്കുന്നത്‌ ഉണര്‍വ് നല്‍കുന്നത് ഇതുക്കൊണ്ടാണ്.

4. ക്യാന്‍സറിനെ പ്രതിരോധിക്കുന്നു:

കൊക്കോയില്‍ പെന്റാമെറിക്ക്, പെന്റാമര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്കു ക്യാന്‍സര്‍ കോശങ്ങള്‍ പെരുകുന്നതിനെ നിയന്ത്രിക്കുവാനുള്ള കഴിവ് ഉള്ളതായി

5. തിളങ്ങുന്ന ചര്‍മ്മത്തിന്:

ചോക്ലേറ്റ് അധികം കഴിച്ചാല്‍ മുഖക്കുരു വരുമെന്ന ധാരണ ഒരു കാലത്ത് യുവത്വത്തിനിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ചോക്ലേട്ടിന് ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്നാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. വെയിലേറ്റു ചര്‍മ്മം കറക്കുന്നതിനെ തടയാനുള്ള കഴിവ് ചോക്ലേറ്റിന് ഉണ്ടെന്നു അവര്‍ പറയുന്നു.

ചോക്ലേറ്റിനെ കുറിച്ചുള്ള ഗുണങ്ങള്‍ ഇനിയും ഏറെയാണ്‌. പക്ഷെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ചോക്ലേറ്റ് പലതും ഈ ഗുണങ്ങള്‍ വഹിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. അധികമായി സംസ്കരിക്കുക വഴി കൊക്കോയില്‍ അടങ്ങിയിരിക്കുന്ന പല മൂലകങ്ങളും നഷ്ടപ്പെടുന്നതിനാലാണ് ഇത്.

പ്രായഭേദമേന്യ എല്ലാവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കൂടുതല്‍ രുചിഭേദങ്ങള്‍ കൊണ്ട് വിപണി പിടിച്ചടുക്കുകയാണ്..

Story by