ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവ്

എസ് പി ആര്‍ സുകേശന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവ്

കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. എസ്പിആര്‍ സുകെശന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന് കാട്ടി സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി സമര്‍പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ബാര്‍കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ വിവര റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ തുടരന്വേഷണം വേണമെന്നും സുകേശന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ബാറുടമകള്‍ മാണിക്കെതിരെ നല്‍കിയ മൊഴി വെട്ടിമാറ്റിയെന്ന ഗുരുതരമായ ആരോപണവും സുകേശന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.


ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. മാണിക്ക് കീന്‍ചിറ്റ് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് എസ്പി സുകേശന്‍ തന്നെയാണ്. ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ മാണിക്കെതിരെ പുതിയ തെളിവുകളില്ലെന്നും സുകേശന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കിയാണ് അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ലേുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദ ഫലമായാണ് താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സുകേശന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബാര്‍കോഴയില്‍ സുകേശന്‍ സമര്‍പിച്ച ആദ്യ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ ഇടപ്പെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ ഇടപെല്‍ സ്ഥാപിത താല്‍പര്യപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടി ക്രമങ്ങളില്‍ വീഴ്ച്ചപറ്റിയെന്ന വിമര്‍ശനവും കോടതി പുറപ്പെടുവിച്ചിരുന്നു.

Read More >>