ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘം. ഒരു ഡിവൈഎസ്പി അടക്കം മൂന്ന് സിഐമാരാണ് അന്വേഷണ സംഘത്തിലുണ്ടാവുക. ഡിവൈഎസ്പി നജ്മല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചു എന്നാരോപിച്ചാണ് സുകേശന്‍ ഹര്‍ജി നല്‍കിയത്.

സുകേശന്‍ അല്ലെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അന്വേഷണം നടത്താന്‍ താത്പര്യമില്ലെന്ന് സുകേശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണച്ചുമതല നജ്മല്‍ ഹുസൈന് നല്‍കുകയായിരുന്നു.

Read More >>