വീണ്ടും വീണ്ടും കാണാന്‍ 'ബാര്‍ ബാര്‍ ദേക്കോ'യുടെ ട്രെയിലര്‍

സിദ്ധാർത്ഥ് മൽഹോത്രയും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ബാര്‍ ബാര്‍ ദേക്കോയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

വീണ്ടും വീണ്ടും കാണാന്‍

സിദ്ധാർത്ഥ് മൽഹോത്രയും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം  ബാര്‍ ബാര്‍ ദേക്കോയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  നിത്യ മെഹ്‌റ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ടൈം ട്രാവല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.ജയ്, ദിയ എന്നീ കഥാപാത്രങ്ങളെയാണ് സിദ്ധാര്‍ത്ഥും കത്രീനയും അവതരിപ്പിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കത്രീന ഗ്ലാമര്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ബാര്‍ ബാര്‍ ദേക്കോ.

സെപ്റ്റംബര്‍ 9 ന് ചിത്രം റിലീസ് ചെയ്യും.

https://youtu.be/wOUhs8c5SzQ