ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ കാസിം അലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതോടെ എപ്പോള്‍ വേണമെങ്കിലും കാസിം അലിയെ തൂക്കിലേറ്റും. അതേസമയം, വധശിക്ഷയ്‌ക്കെതിരെ ദയാഹര്‍ജി നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബ ആലം വ്യക്തമാക്കി.

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ കാസിം അലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ധാക്ക: ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ കാസിം അലി(63)യുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മിര്‍ കാസിം അലിക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിലാണ് മിര്‍ കാസിം അലിക്ക് വധശിക്ഷ വിധിച്ചത്.

വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതോടെ എപ്പോള്‍ വേണമെങ്കിലും കാസിം അലിയെ തൂക്കിലേറ്റും. അതേസമയം, വധശിക്ഷയ്‌ക്കെതിരെ ദയാഹര്‍ജി നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബ ആലം വ്യക്തമാക്കി.

യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് നേരത്തേ, നാല് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ അടക്കം അഞ്ച് പേരെ തൂക്കിലേറ്റിയിരുന്നു.

ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് മിര്‍ കാസിം അലിയുടെ വധശിക്ഷ ശരിവെച്ചത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ പ്രമുഖനാണ് മാധ്യമ സ്ഥാപനത്തിന്റെ ഉടമ കൂടിയായ മിര്‍ കാസിം അലി.