സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണച്ച മോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ബലൂച് നേതാക്കൾ; അമേരിക്കയുടേയും യൂറോപ്പിന്റേയും പിന്തുണ അനിവാര്യം

കഴിഞ്ഞ 68 വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ച് തവണ ബലൂചുകള്‍ പാക്കിസ്ഥാനെതിരെ പോരാട്ടം നടത്തിയിരുന്നു. ഇതിനെ അടിച്ചമര്‍ത്തി പാക്കിസ്ഥാന്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ മോദിക്കൊപ്പം യൂറോപ്പും അമേരിക്കയും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖലീൽ ബലൂച് കൂട്ടിചേര്‍ത്തു.

സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണച്ച മോദിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ബലൂച് നേതാക്കൾ; അമേരിക്കയുടേയും യൂറോപ്പിന്റേയും പിന്തുണ അനിവാര്യം

കറാച്ചി: ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണച്ച് ബലൂച്ച് നേതാക്കൾ . പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഒപ്പം നില്‍ക്കണമെന്ന് ബലൂച് നാഷ്ണല്‍ മൂവ്മെന്റ് ചെയര്‍ന്മാന്‍ ഖലീല്‍ ബലൂച് പറഞ്ഞു.

പാക്കിസ്ഥാന്‍ മത തീവ്രവാദത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിച്ച് ഭീകരവാദത്തെ ഫലപ്രദമായ രീതിയില്‍ നേരിടണമെന്ന് ബലൂച് നേതാക്കൾ പറഞ്ഞു. ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ബ്രഹംദാ ബുഗ്ദി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞതിനു പിന്നാലെയാണ് ബലൂചിന്റെ പ്രസ്താവന. കഴിഞ്ഞ 68 വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ച് തവണ ബലൂചുകള്‍ പാക്കിസ്ഥാനെതിരെ സ്വാതന്ത്ര്യത്തിനായി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. ഇതിനെ അടിച്ചമര്‍ത്തി പാക്കിസ്ഥാന്‍ നടത്തിയ യുദ്ധകുറ്റങ്ങള്‍ അന്വേഷിക്കാന്‍ മോദിക്കൊപ്പം യൂറോപ്പും അമേരിക്കയും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖലീൽ ബലൂച് കൂട്ടിചേര്‍ത്തു.

എന്നാല്‍ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനൗള്ള സെഹ്രി മോദിയുടെ പ്രസ്താവന തള്ളി. ബലൂചിസ്ഥാനിലെ ജനങ്ങള്‍ ദേശസ്നേഹമുള്ളവരും പാക്കിസ്ഥാനോട് കൂറുപുലര്‍ത്തുന്നവരുമാണെന്ന് സനൗള്ള പറഞ്ഞു.