ബാലകൃഷ്ണപിള്ളയുടെ വര്‍ഗ്ഗീയ പ്രസംഗം; അച്ഛന് വേണ്ടി മാപ്പ് ചോദിച്ച് ഗണേഷ്‌കുമാര്‍

എല്ലാ വിഭാഗക്കാരോടും സഹകരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ്. ആ അച്ഛനില്‍ നിന്നും ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

ബാലകൃഷ്ണപിള്ളയുടെ വര്‍ഗ്ഗീയ പ്രസംഗം; അച്ഛന് വേണ്ടി മാപ്പ് ചോദിച്ച് ഗണേഷ്‌കുമാര്‍

കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ വര്‍ഗീയ പ്രസംഗത്തിനു പിന്നാലെ അച്ഛനു വേണ്ടി മാപ്പ് ചോദിച്ച് മകനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. അച്ഛന്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗക്കാരോടും സഹകരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ്. ആ അച്ഛനില്‍ നിന്നും ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

ഞായറാഴ്ച പത്തനാപുരത്ത് നടന്ന കരയോഗ സമ്മേളനത്തിലാണ് കടുത്ത വര്‍ഗീയ പ്രസംഗവുമായി ബാലകൃഷ്ണപിള്ള രംഗത്ത് എത്തിയത്.