നായർ സ്ത്രീകൾ കുരവയിടുന്നത് ജെഴ്സിപ്പശു കരയുന്നതുപോലെയെന്ന് ബാലകൃഷ്ണ പിള്ള; അഞ്ചുവർഷം മുമ്പ് സംവരണ സമുദായങ്ങളെ താഴ്ത്തിക്കെട്ടി പ്രസംഗിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ

ക്രീമിലെയര്‍ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് പിള്ള പ്രസംഗത്തിലൂടെ നടത്തിയിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടറും അദ്ദേഹത്തിന്റെ ഭാര്യയും പിന്നോക്കക്കാരാണെന്നും ക്രീമി ലെയര്‍ ആനുകൂല്യങ്ങള്‍ അവര്‍ അനുഭവിക്കുമ്പോള്‍ അവരുടെ ഡ്രൈവറായ പിന്നാക്ക സമുദായ അംഗത്തിന്റെ ഗതി വളരെ കഷ്ടമാണെന്നും പിള്ള പറയുന്നു. ക്രീമിലെയര്‍ സമുദായ അംഗങ്ങളുടെ മക്കള്‍ കാറിലും സ്‌കൂള്‍ ബസിലും ലഞ്ച് ബോക്‌സുമായി സ്‌കൂളില്‍ പോകുമ്പോള്‍ ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ കുട്ടികള്‍ നടന്ന് ഉച്ചകഞ്ഞി കുടിക്കാന്‍ സ്‌കൂളില്‍ പോകുന്നു.

നായർ സ്ത്രീകൾ കുരവയിടുന്നത് ജെഴ്സിപ്പശു കരയുന്നതുപോലെയെന്ന് ബാലകൃഷ്ണ പിള്ള; അഞ്ചുവർഷം മുമ്പ് സംവരണ സമുദായങ്ങളെ താഴ്ത്തിക്കെട്ടി പ്രസംഗിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ

"തട്ടിപ്പ്, കള്ളക്കടത്ത്, കഞ്ചാവു കച്ചവടം, കഞ്ചാവ് കൃഷി, പീഡനം, ആത്മഹത്യ തുടങ്ങിയവയിലൊക്കെ പിന്നാക്കമായ സമുദായമാണ് നായർ സമുദായം. സംസ്ക്കാരസമ്പന്നരായ സമുദായമാണ് നായർ സമുദായം" - പറയുന്നത് ആർ ബാലകൃഷ്ണപിളളയാണ്. 2010ൽ ഒരു എൻഎസ്എസ് യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം പത്തനാപുരത്തെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു.

ഇത്തരം നായർ മാഹാത്മ്യം ബാലകൃഷ്ണപിളള വിളമ്പുമ്പോൾ സദസിൽ നിന്ന് ഇടമലയാർ, ഇടമലയാർ എന്ന് വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം.


പത്തനാപുരത്ത് എന്‍എസ്എസ് സമ്മേളനത്തില്‍ ഹിന്ദു ഇതര മതങ്ങളെ അടച്ചാക്ഷേപിച്ച് പ്രസംഗിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ചെന്നുചാടിയത് വന്‍ വിവാദത്തിലേക്കാണ്. മുസ്ലീം സമുദായത്തിലെ ബാങ്ക് വിളിയെ നായയുടെ കുരയായി ഉപമിച്ചും ഇസ്ലാം- ക്രിസ്ത്യന്‍ വിശ്വാസികളെ ക്ഷേത്രങ്ങള്‍ കൈയേറി പള്ളികള്‍ കെട്ടുന്നവരായി ചിത്രീകരിച്ചും പിള്ള നടത്തിയ പ്രസംഗം സമൂഹത്തിലെ നാനാതുറകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അച്ഛന്റെ വിദ്വേഷ പ്രസംഗത്തിന് മാപ്പ് ചോദിച്ച് മകനും എംഎല്‍എയുമായ ഗണേഷ്‌കുമാറും രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ പിള്ളയുടെ മുന്‍കാലചരിത്രമെടുത്തു നോക്കിയാല്‍ പത്തനാപുരം പ്രസംഗം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നുള്ളതാണ് വ്യക്തമാകുന്നത്.

നായര്‍ സമുദായത്തിന്റെ മേന്മകള്‍ എടുത്തുപറഞ്ഞും മറ്റുസമുദായങ്ങളുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചുമുള്ള പിള്ളയുടെ ഈ മുൻകാല പ്രസംഗം, കഴിഞ്ഞ ദിവസം നടന്ന പത്തനാപുരം പ്രസംഗത്തിലെ പ്രയോഗസവിശേഷതകൾ പെട്ടെന്ന് സംഭവിച്ച ഒന്നല്ലെന്ന് തെളിയിക്കുന്നു. ക്രീമിലെയര്‍ വ്യവസ്ഥകള്‍ നായര്‍ സമുദായത്തിലെ സാമ്പത്തിക ഘടനയില്‍ വരുത്തുന്ന വ്യവസ്ഥകളും ബാലകൃഷ്ണപിള്ള ഈ പ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്നവരില്‍ പലരും നായര്‍ സമുദായത്തിലുള്ളവരാണെന്ന സത്യം അഭിമാനം പകരുന്നതാണെന്നും പിള്ള പ്രസംഗമദ്ധ്യേ പറയുന്നുണ്ട്. മാത്രമല്ല നായര്‍ സമുദായത്തില്‍ പീഡനം നടത്തുന്നവരും ആത്മഹത്യചെയ്യുന്നവരുമില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. തട്ടിപ്പ്, കള്ളക്കടത്ത്, കഞ്ചാവു കച്ചവടം എന്നിവയിലൊക്കെ പ്രാതിനിധ്യം കുറഞ്ഞ സംസ്‌കാര സമ്പന്നരായവരുടെ കൂട്ടായ്മയാണ് നായര്‍ സമുദായമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വിശക്കുന്ന വയറുള്ള നായര്‍ക്ക് ആഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരില്‍ കൂടി സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ എന്‍എസ്എസ് മുന്നിട്ടിറങ്ങണമെന്നും ബാലകൃഷ്ണപിള്ള ആഹ്വാനം ചെയ്യുന്നു.

ക്രീമീലെയര്‍ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് പിള്ള പ്രസംഗത്തിലൂടെ നടത്തിയിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടറും അദ്ദേഹത്തിന്റെ ഭാര്യയും പിന്നോക്കക്കാരാണെന്നും ക്രീമിലെയര്‍ ആനുകൂല്യങ്ങള്‍ അവര്‍ അനുഭവിക്കുമ്പോള്‍ അവരുടെ ഡ്രൈവറായ ഭൂരിപക്ഷ സമുദായ അംഗത്തിന്റെ ഗതി വളരെ കഷ്ടമാണെന്നും പിള്ള പറയുന്നു. ക്രീമി ലെയര്‍ സമുദായ അംഗങ്ങളുടെ മക്കള്‍ കാറിലും സ്‌കൂള്‍ ബസിലും ലഞ്ച് ബോക്‌സുമായി സ്‌കൂളില്‍ പോകുമ്പോള്‍ ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ കുട്ടികള്‍ നടന്ന് ഉച്ചക്കഞ്ഞികുടിക്കാന്‍ സ്‌കൂളില്‍ പോകുന്നു. ഇതാണ് ഭൂരിപക്ഷ സമുദായവും സംവരണ സമുദായവും തമ്മിലുള്ള ഇന്നത്തെ അന്തരമെന്നാണ് ബാലകൃഷ്ണപിള്ള സംസാരമദ്ധ്യേ പറയുന്നത്.

കുടുംബശ്രീ അംഗങ്ങളെയും പിള്ള കളിയാക്കുന്നുണ്ട്. ഐഎഎസ് നല്‍കാമെന്നു പറഞ്ഞാണ് സര്‍ക്കാര്‍ കുടുംബശ്രീ ഉണ്ടാക്കിയതെന്നും അതുകേട്ട് ഇറങ്ങിത്തിരിച്ചവര്‍ ചത്ത പശുവിനേയും പട്ടിയേയും എടുത്തുകൊണ്ടിരിക്കുകയാണെന്നും പിള്ള പറയുന്നു. പ്രസംഗമദ്ധ്യേ നായര്‍ സമുദായ അംഗങ്ങള്‍ പാരമ്പര്യം മറക്കുന്നതിനെയും പിള്ള കുറ്റപ്പെടുത്തുന്നുണ്ട്. സമുദായ അംഗങ്ങള്‍ തുടര്‍ന്നുവന്ന കാര്യം പലരും മറന്ന മട്ടാണ്. ഇന്നത്തെ തലമുറയ്ക്ക് മുണ്ടുടുക്കാന്‍ പോലും അറിയില്ല. ടിവി കാണുന്നതിലാണ് സ്ത്രീകളുടെ ശ്രദ്ധ. അതുകൊണ്ടാണ് ഇന്ന് നായര്‍ സമുദായം പ്രതിസന്ധി നേരിടുന്നതെന്നും പിള്ള പറയുന്നു.

2011 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാലകൃഷ്ണപ്പിള്ളയെ കാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.

https://www.youtube.com/watch?v=MBSEbnAx7iM

Read More >>