ബാഹുബലി 2 റിലീസ് പ്രഖ്യാപിച്ചു

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വിന്‍റെ റിലീസ് പ്രഖ്യാപിച്ചു.

ബാഹുബലി 2 റിലീസ് പ്രഖ്യാപിച്ചു

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വിന്‍റെ റിലീസ് പ്രഖ്യാപിച്ചു.

കട്ടപ്പ ബാഹുബലിയെ എന്തിന് കുത്തിയെന്ന ചോദ്യത്തിന് ഉത്തരവുമായി രാജമൗലി അണിയിച്ചൊരുക്കുന്ന ബാഹുബലി 2 2017 ഏപ്രില്‍ 28ന് തീയറ്റരുകളില്‍ എത്തും.  ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കണ്ണൂരിലും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.