അധികൃതരുടെ അനാസ്ഥ; പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ആരംഭിച്ച സമൃദ്ധി കേന്ദ്ര നിര്‍ത്തലാക്കുന്നു

സംസ്ഥാനത്തെ പട്ടികജാതി യുവജനങ്ങള്‍ക്ക് നവീന തൊഴിലുകളില്‍ പരിശീലനം നല്‍കാനായി പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി കേന്ദ്ര. വെറും തൊഴില്‍ പരിശീലന കേന്ദ്രം എന്നതിനപ്പുറത്ത് സമൃദ്ധി കേന്ദ്രങ്ങളെ 'പ്രൊഡക്ഷന്‍ -കം- മാര്‍ക്കറ്റിംഗ്' യൂണിറ്റുകളായി പ്രവര്‍ത്തിപ്പിക്കുകയും പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. കൊട്ടിഗ്ഘോഷിക്കപ്പെട്ട പദ്ധതി കെടുകാര്യസ്ഥതയും മാനേജ്മെന്റിലെ പിഴവും മൂലം താളം തെറ്റി.

അധികൃതരുടെ അനാസ്ഥ; പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ആരംഭിച്ച സമൃദ്ധി കേന്ദ്ര നിര്‍ത്തലാക്കുന്നു

കണ്ണൂര്‍: അഴീക്കോട് കോളനിയിലെ പട്ടിക ജാതി വികസന വകുപ്പിന്റെ 'സമൃദ്ധി കേന്ദ്ര' അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നു. ആദ്യകാലത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് നെയ്ത്ത് തൊഴിലില്‍ പരിശീലനം നല്‍കാനായി ആരംഭിച്ച കേന്ദ്രം പിന്നീട് പൂട്ടുകയായിരുന്നു. കൈത്തറി മേഖലയുടെ പൊതുവായ തകര്‍ച്ചയും കൈത്തറി തൊഴിലാളികളുടെ കുറഞ്ഞ വേതനവും യുവാക്കളെ ഈ മേഖലയില്‍ നിന്ന് അകലാന്‍ പ്രേരിപ്പിച്ചു. അതും സെന്റര്‍ അടച്ചു പൂട്ടുന്നതിന് കാരണമായി. പരിശീലനം നേടിയവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിലും വകുപ്പ് പരാജയപ്പെട്ടു.


പിന്നീട് 1997ല്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഹോളോബ്രിക്‌സ് നിര്‍മാണ പരിശീലന കേന്ദ്രം ഇതേ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചു. കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍ ഉള്‍പ്പടെ ഉപകരണങ്ങളും വാങ്ങി. ഹോളോബ്രിക്‌സ് നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ വാട്ടര്‍ ടാങ്കും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കി. കേന്ദ്രത്തിന്റെ ഉത്ഘാടനം ഗംഭീരമായി നടന്നു. ഒരു ബാച്ചിനെങ്കിലും തികച്ച് പരിശീലനം നല്‍കും മുന്‍പേ ഹോളോബ്രിക് പരിശീലനകേന്ദ്രവും അടച്ചു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കെട്ടിടവും തകര്‍ച്ചയുടെ വക്കിലാണ്.

holo

സംസ്ഥാനത്തെ പട്ടികജാതി യുവജനങ്ങള്‍ക്ക് നവീന തൊഴിലുകളില്‍ പരിശീലനം നല്‍കാനായി പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി കേന്ദ്ര. വെറും തൊഴില്‍ പരിശീലന കേന്ദ്രം എന്നതിനപ്പുറത്ത് സമൃദ്ധി കേന്ദ്രങ്ങളെ 'പ്രൊഡക്ഷന്‍ -കം- മാര്‍ക്കറ്റിംഗ്' യൂണിറ്റുകളായി പ്രവര്‍ത്തിപ്പിക്കുകയും പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. കൊട്ടിഗ്ഘോഷിക്കപ്പെട്ട പദ്ധതി കെടുകാര്യസ്ഥതയും മാനേജ്മെന്റിലെ പിഴവും മൂലം താളം തെറ്റി.
concrete
പന്ത്രണ്ടാം നിയമസഭയുടെ ആര്യാടന്‍ മുഹമ്മദ് ചെയര്‍മാന്‍ ആയ പബ്ലിക് അക്കൗണ്ട് കമ്മിറ്റി 2009ല്‍ സഭയില്‍ സമര്‍പ്പിച്ച പിഎസിയുടെ 108 ആം റിപ്പോര്‍ട്ടില്‍ സമൃദ്ധി കേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കിര്‍ത്താഡ്സ് ഡെവലപ്‌മെന്റ് സ്റ്റഡീസ് വിങ് 2007-2008 കാലത്ത് സമൃദ്ധി കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. കേരളത്തിലെ മറ്റു സെന്ററുകളുടെയൊപ്പം തന്നെ അഴീക്കോട്ടെ യൂണിറ്റിന്റെ ശോച്യാവസ്ഥയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

krtdats

പിഎസി കമ്മിറ്റിയുടെ നിര്‍ദേശങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം,ആലപ്പുഴ എന്നീ സമൃദ്ധി കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുകയും കോഴിക്കോട്, പാലക്കാട് എന്നീ കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ മികച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും സ്ഥലവും എല്ലാം ഉണ്ടായിരുന്നിട്ടും അഴീക്കോട് തഴയപ്പെട്ടു.

പിന്നീട് പട്ടികജാതി യുവാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാനായി പഴയ നെയ്ത്തു പരിശീലനകേന്ദ്രത്തെ നവീകരിക്കുമെന്നും നിരവധി കംപ്യൂട്ടറുകള്‍ വാങ്ങും എന്നൊക്കെ അധികൃതരുടെ ഭാഗത്ത് നിന്നും വാഗ്ദാനങ്ങള്‍ ഉണ്ടായി. ഒന്നും നടന്നില്ല.ki

മുന്‍പ് ഓഫീസ് സ്റ്റാഫും പരിശീലകരും ഉള്‍പ്പെടെ നിരവധി പേര് ജോലി ചെയ്തിരുന്ന സമൃദ്ധി കേന്ദ്രയില്‍ ഇപ്പോള്‍ ഉള്ളത് ഒരു വാച്ച്മാന്‍ മാത്രമാണ്. ഇയാള്‍ രാത്രി സമയത്ത് മാത്രമാണ് ജോലിക്കുണ്ടാവുക. കോളനിയിലെ പൊതു ഇടം എന്ന നിലയില്‍ സമൃദ്ധി കേന്ദ്രയുടെ സ്ഥലം വൃത്തിയാക്കുന്നതും എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് നെയ്ത്തു ശാലാ കെട്ടിടം പെയിന്റ് ചെയ്യുന്നതും കോളനി നിവാസികള്‍ ആണ്. പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലവും ഇത് തന്നെ.

ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ അധികാരികളോടും നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് അഴീക്കോട് നിവാസി അശോകന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. നെയ്ത്തു പരിശീലനകേന്ദ്രത്തില്‍ നിന്നും ആദ്യകാലത്ത് തൊഴില്‍ അഭ്യസിച്ച ആള്‍ കൂടിയാണ് അശോകന്‍. നെയ്ത്തു തുടരാന്‍ അവസരങ്ങള്‍ ഇല്ലാത്തതോടെ പാചക ജോലിയിലേക്ക് തിരിയുകയായിരുന്നു. വല്ലപ്പോഴും ഉന്നത ഉദ്യോഗസ്ഥരോ മറ്റോ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ പല ഉദ്യോഗസ്ഥരും കേന്ദ്രത്തില്‍ എത്തും എന്നതൊഴിച്ചാൽ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്നും അശോകന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.പലപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി പോലും കണ്ടെത്താന്‍ കഴിയാതെ സര്‍ക്കാര്‍ വകുപ്പുകള്‍ കുഴങ്ങുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഉപകരണങ്ങളും പാഴാക്കിക്കൊണ്ട് പട്ടികജാതി വികസന വകുപ്പ് മാതൃകയാവുന്നത്.

Read More >>