ഓസ്ട്രേലിയയ്ക്ക് ദയനീയ തോല്‍വി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം.

ഓസ്ട്രേലിയയ്ക്ക് ദയനീയ തോല്‍വി

ഗാലെ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍  ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം. ആദ്യ ടെസ്റ്റ്‌ വിജയിച്ച ലങ്ക ഇതോട് കൂടി പരമ്പര സ്വന്തമാക്കി. 1999ന് ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയയ്ക്ക് എതിരെ ശ്രീലങ്ക ഒരു പരമ്പര നേടുന്നത്.

ശ്രീലങ്ക 281 & 237 
ഓസ്ട്രേലിയ 106 & 183 (50.1 ഓവര്‍, ലക്ഷ്യം 413)

229 റണ്‍സിനാണ് ഓസ്ട്രേലിയയെ ശ്രീലങ്ക തോല്‍പ്പിച്ചത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ പന്ത് കുത്തിത്തിരിച്ചപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍റുവാന്‍ പെരേര 70 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തി. നേരത്തെ, ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരത്ത് ഹാറ്റ് ട്രിക് നേടിയിരുന്നു.

മൂന്നാമത്തെ ടെസ്റ്റ് ഓഗസ്റ്റ് 13 മുതല്‍ 17വരെ കൊളംബോയില്‍ നടക്കും.

Read More >>