ഓസ്‌ട്രേലിയയിലെ അഭയാര്‍ത്ഥി ജയില്‍ ക്യാമ്പ് അടച്ചു പൂട്ടുന്നു

ജയില്‍ പൂട്ടുന്ന കാര്യം ഔദ്യോഗികമായി തീരുമാനിച്ചതായി പപ്പ ന്യൂഗിനിയ പ്രധാനമന്ത്രി പീറ്റര്‍ ഓ നീല്‍ അറിയിച്ചു. അതേസമയം എന്നാണ് ജയില്‍ അടച്ചു പൂട്ടുന്നതെന്ന് വ്യക്തമല്ല.

ഓസ്‌ട്രേലിയയിലെ അഭയാര്‍ത്ഥി ജയില്‍ ക്യാമ്പ് അടച്ചു പൂട്ടുന്നു

സിഡ്‌നി:  ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭാര്‍ത്ഥികളെ പിടികൂടി താമസിപ്പിച്ച മനസ് ദ്വീപിലെ വിവാദ ജയില്‍ അടച്ചു പൂട്ടാന്‍ ഓസ്‌ട്രേലിയയും പപ്പാ ന്യൂഗിനിയയും തീരുമാനിച്ചു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ജയിലിലുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ജയില്‍ പൂട്ടുന്ന കാര്യം ഔദ്യോഗികമായ തീരുമാനിച്ചതായി പപ്പ ന്യൂഗിനിയ പ്രധാനമന്ത്രി പീറ്റര്‍ ഓ നീല്‍ അറിയിച്ചു. അതേസമയം എന്നാണ് ജയില്‍ അടച്ചു പൂട്ടുന്നതെന്ന് വ്യക്തമല്ല.


വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരാണ് അഭയാര്‍ത്ഥി ജയിലിലെ മിക്ക അന്തേവാസികളും. അഭയാര്‍ത്ഥികളെ ജയിലിലടച്ചതില്‍ വിവിധ മനുഷ്യാവകാശ സംഘടനകളും യുഎന്നും വിമര്‍ശനവുമായു രംഗത്തെത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ജയിലില്‍ അഭയാര്‍ത്ഥികള്‍ അനുഭവിച്ചു വരുന്നത്.

അതേസമയം, ജയിലില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ ആരേയും രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ കുടിയേറ്റ മന്ത്രി പീറ്റര്‍ ഡറ്റണ്‍ അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന ഓസ്‌ട്രേലിയന്‍ നിലപാട് തുടരുമെന്ന് തന്നെയാണ് പീറ്റര്‍ ഡറ്റണിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.