ആറ്റുകാല്‍ ക്ഷേത്രത്തിന് കണ്ണകിചരിതവുമായി ബന്ധമില്ല; ലക്ഷ്മി രാജീവിന്റെ ആറ്റുകാലമ്മയെ കുറിച്ചുള്ള പുസ്തകം വിവാദത്തിലേക്ക്

ആറ്റുകാല്‍ ക്ഷേത്രം മുന്‍കാലത്ത് പിന്നോക്ക ജാതിക്കാരുടെ കീഴിലുള്ള മുടിപ്പുരയായിരുന്നു. കാലാന്തരത്തില്‍ ചിലര്‍ പ്രത്യേക ഉദ്ദേശ്യങ്ങളോടെ ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ക്ഷേത്രത്തിന് കണ്ണകി ചരിതവുമായി ബന്ധമില്ലെന്നുള്ളതിന്റെ പ്രധാന ഉദാഹരണമാണ് ഉത്സവകാലത്ത് ആറ്റുകാലില്‍ പാടുന്ന തോറ്റംപാട്ടില്‍ കണ്ണകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല എന്നുള്ളത്.

ആറ്റുകാല്‍ ക്ഷേത്രത്തിന് കണ്ണകിചരിതവുമായി ബന്ധമില്ല; ലക്ഷ്മി രാജീവിന്റെ ആറ്റുകാലമ്മയെ കുറിച്ചുള്ള പുസ്തകം വിവാദത്തിലേക്ക്

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആറ്റുകാലമ്മയെക്കുറിച്ചുള്ള പുസ്തകം വിവാദമായി. തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാലമമ്മയെന്ന് ചിലര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിക്കുന്ന 'ആറ്റുകാല്‍ അമ്മ -ദ ഗോഡസ് ഒഫ് മില്യണ്‍സ്' എന്ന പുസ്തകമാണ് വിവാദമായത്.

ഇളങ്കോഅടികളുടെ ചിലപ്പതികാരവുമായി ആറ്റുകാല്‍ ക്ഷേരതത്തിന് യാതൊരു ബന്ധവുമില്ലെന്നും നൂറ്റാണ്ടുകളായി കേരളത്തിലെ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഭദ്രറകാളി ആരാധനയുടെ ഭാഗമാണ് ഈ ക്ഷേത്രമെന്നുമാണ് പുസ്തകത്തിലെ വാദം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളിലൂടെയാണ് കവയിത്രിയും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയുമായ ലക്ഷ്മി രാജീവ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. 240 പേജുള്ള ഇംഗ്ലീഷ് പുസ്തകം അന്താരാഷ്ട്ര തലത്തിലുള്ള പ്രസാധകരായ ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ആറ്റുകാല്‍ ക്ഷേത്രം മുന്‍കാലത്ത് പിന്നോക്ക ജാതിക്കാരുടെ കീഴിലുള്ള മുടിപ്പുരയായിരുന്നു. കാലാന്തരത്തില്‍ ചിലര്‍ പ്രത്യേക ഉദ്ദേശ്യങ്ങളോടെ ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ക്ഷേത്രത്തിന് കണ്ണകി ചരിതവുമായി ബന്ധമില്ലെന്നുള്ളതിന്റെ പ്രധാന ഉദാഹരണമാണ് ഉത്സവകാലത്ത് ആറ്റുകാലില്‍ പാടുന്ന തോറ്റംപാട്ടില്‍ കണ്ണകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല എന്നുള്ളത്. മാത്രമല്ല ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമരന്തവും- പുസ്തകത്തില്‍ പറയുന്നു.

1947ല്‍ ക്ഷേത്രത്തിനു ഭൂമി കിട്ടുന്നതിന് വേണ്ടി നാനാജാതി മതസ്ഥര്‍ അന്നത്തെ ഡിവിഷന്‍ പേഷ്‌കാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ക്ഷേത്രവും മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ബുക്കില്‍ പറയുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും മുല്ലുവീടിന്റെ പ്രമാണങ്ങള്‍ പരിശോധിച്ചിട്ട് കാണാന്‍ സാധിച്ചില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 1951ല്‍ പണ്ടാരക്കാര്യം ചെയ്യാന്‍ 1947ലെ അപേക്ഷയെത്തുടര്‍ന്ന് 25 സെന്റ് സ്ഥലം ഡിവിഷന്‍ പേഷ്‌കാര്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലായതെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

ആറ്റുകാല്‍ ട്രസ്റ്റിന്റെ രൂപീകരണം സംബന്ധിച്ച വിവരങ്ങളും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. 1976 ജൂണ്‍ 26ന് അന്നത്തെ സബ് രജിസ്ട്രാറെ ഒരു വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് 28 അംഗ ആറ്റുകാല്‍ ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമാക്കിയതിനെതിരായി അന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്ന് 1979ല്‍ 117പേരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് വിപുലീകരിക്കുകയും ചെയ്തു. അന്നുണ്ടായിരുന്നവരില്‍ 86 പേരാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്.

പുസ്തകത്തില്‍ ലക്ഷ്മി രാജീവ് ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് കാട്ടി എം ഭാസ്‌കരന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്. 1979ല്‍ ട്രസ്റ്റ് രൂപീകരണ സമയത്തെ ജോയിന്റ് സെക്രട്ടറിയും ദീര്‍ഘകാലം ട്രസ്റ്റ് സെക്രട്ടറിയുമായിരുന്നു എം. ഭാസ്‌കരന്‍ നായര്‍.