എടിഎം തട്ടിപ്പ്: മരിയൻ ഗബ്രിയേൽ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം ആല്‍ത്തറ ജങ്ക്ഷനിലെ എസ്ബിടി എടിഎം കവര്‍ച്ചയിലെ മുഖ്യപ്രതി റൊമേനിയന്‍ പൗരന്‍ മരിയൻ ഗബ്രിയേൽ പൊലീസിനോട് കുറ്റം സമ്മതിച്ചു.

എടിഎം തട്ടിപ്പ്: മരിയൻ ഗബ്രിയേൽ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആല്‍ത്തറ ജങ്ക്ഷനിലെ എസ്ബിടി എടിഎം കവര്‍ച്ചയിലെ മുഖ്യപ്രതി റൊമേനിയന്‍ പൗരന്‍ മരിയൻ ഗബ്രിയേൽ പൊലീസിനോട് കുറ്റം സമ്മതിച്ചു.

എടിഎമ്മില്‍ ക്യാമറ സ്ഥാപിച്ചു പിന്‍ നമ്പറുകള്‍ ചോര്‍ത്തിയത് ഉള്‍പ്പെടെ 50 വ്യാജ കാർഡുകൾ തയ്യാറാക്കിയെന്നും സുഹൃത്തുക്കളാണ് മോഷണത്തിനായി കേരളത്തിലേക്ക് ക്ഷണിച്ചതെന്നും ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ട് ലക്ഷം രൂപയും ഇയാളില്‍  നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റൊമേനിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗബ്രിയേൽ സ്കിമ്മർമെഷീൻ ഉപയോഗിച്ച് എടിഎം വിവിരങ്ങൾ ചോർത്തുന്ന സാങ്കേതികവിദ്യ ബൾഗേറിയയിൽ നിന്നാണ് പഠിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.

Read More >>