എടിഎം തട്ടിപ്പ് നടത്തിയത് നാലംഗ സംഘമെന്ന് സ്ഥിരീകരിച്ചു

എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് ഘടിപ്പിച്ചാണ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്നതെന്ന് മുഖ്യപ്രതിയായ മരിയന്‍ പോലീസിനു മൊഴി നല്‍കി

എടിഎം തട്ടിപ്പ് നടത്തിയത് നാലംഗ സംഘമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എടിഎം തട്ടിപ്പ് നടത്തിയത് നാലംഗ സംഘമെന്ന് സ്ഥിതീകരിച്ചു. ഇവരില്‍ 3 പേര്‍ വിദേശത്തേക്ക് കടന്നു എന്നാണു റിപ്പോര്‍ട്ട്.

സംഘത്തിലെ നാലാമനെ പോലീസ് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇയാന്‍ ഫ്ലോറിന്‍ (27) എന്നാണു ഇയാളുടെ പേര്.  മുഖ്യ പ്രതിയായ ഗബ്രിയേല്‍ മരിയന്‍ (27) പോലീസ് കസ്റ്റഡിയിലാണ്.മുംബൈയില്‍ നിന്നുമാണ് മരിയന്‍ പോലീസ്' പിടിയിലായത്. ഇയാന്‍ ഫ്ലോറിനും മറ്റു രണ്ടു പ്രതികളായ ക്രിസ്റ്റ്യന്‍ വിക്റ്റര്‍ (26), ബോഗ്ഡീന്‍ ഫ്ലോറിയന്‍(25) എന്നിവര്‍ക്കുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു.

എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് ഘടിപ്പിച്ചാണ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്നതെന്ന് മുഖ്യപ്രതിയായ മരിയന്‍ പോലീസിനു മൊഴി നല്‍കി.

Read More >>