ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വികസനം; നബാർഡ് പദ്ധതിക്ക് എൽഡിഎഫ് സർക്കാരിന്റെ പച്ചക്കൊടി

ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വികസനം; നബാർഡ് പദ്ധതിക്ക് എൽഡിഎഫ് സർക്കാരിന്റെ പച്ചക്കൊടി; 62 കോടിയുടെ പദ്ധതി റിപ്പോർട്ട്  സമർപ്പിക്കാൻ നബാർഡിന് നിർദേശം

ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വികസനം; നബാർഡ് പദ്ധതിക്ക് എൽഡിഎഫ് സർക്കാരിന്റെ പച്ചക്കൊടികണ്ണൂർ:  ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വികസന പരിപാടിക്ക് എൽഡിഎഫ് സർക്കാരിന്റെ പച്ചക്കൊടി. 62 കോടിയുടെ വികസന പരിപാടികളുടെ വിശദമായ  പദ്ധതി റിപ്പോർട്ട് ഉടൻ പട്ടികക്ഷേമവകുപ്പിന് സമർപ്പിക്കും. പദ്ധതിയുടെ പഠനത്തിനായി നബാർഡിന്റെയും കിറ്റ്‌കോയുടെയും ഉന്നതതല സംയുക്ത സംഘം ആറളം ഫാമിൽ പരിശോധന നടത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നബാർഡ് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഭരണമാറ്റത്തെ തുടർന്ന് പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പട്ടികവർഗക്ഷേമ വകുപ്പ് നബാർഡിനോട് നിർദേശിക്കുകയായിരുന്നു.


പരിമിതികളിൽ ഉഴലുന്ന ആദിവാസി പുനരധിവാസ മേഖലക്ക് ആശ്വാസമാകുന്ന ബൃഹത് പദ്ധതിയാണ് നബാർഡ് തയ്യാറാക്കുന്നത്.
ആദിവാസി പുനരധിവാസ മേഖലയിൽ ഓടന്തോട്, വളയഞ്ചാൽ പാലങ്ങൾ, നാല് കമ്മ്യൂണിറ്റി ഹാൾ, രണ്ട് എൽപി സ്‌കൂൾ, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. തുടർച്ചയായി 100% എസ്എസ്എൽസി വിജയം കൈവരിക്കുന്ന ആറളം ഫാം ഹൈസ്‌കൂളിനെ ഹയർസെക്കണ്ടറി സ്‌കൂളാക്കി ഉയർത്താനാവശ്യമായ ക്ലാസ്‌റൂമുകളും പദ്ധതിയിൽ ഉണ്ട്.

ഫാമിനകത്തെ വിവിധ ബ്ലോക്കുകളിലെ ആദിവാസി പുനരധിവാസമേഖലകൾ കൂട്ടിയോജിപ്പിച്ച് റോഡുകൾ നിർമിക്കാനും പദ്ധതി ഉണ്ട്. നബാർഡ് ഡിജിഎം ബൈജുക്കുറുപ്പിന്റെയും കിറ്റ്‌കോ ഡയറക്ടർ നിഖിലിന്റെയും നേതൃത്വത്തിൽ ഉള്ള ഉന്നതതല സംഘം ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ബാലകിരണുമായി ചർച്ച നടത്തി.

Story by
Read More >>