ഇന്ത്യയില്‍ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നത്; ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് തെരുവ് നായക്കളാണെന്ന മുന്നറിയിപ്പുമായി അറബ് മാധ്യമങ്�

കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന വാര്‍ത്ത്യോടെയാണ് കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. കേരളത്തില്‍ മനുഷ്യരേക്കാളും വില തെരുവ്പട്ടികള്‍ക്കാണെന്ന തരത്തിലുള്ള വാര്‍ത്തകളും പത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നത്; ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് തെരുവ് നായക്കളാണെന്ന മുന്നറിയിപ്പുമായി അറബ് മാധ്യമങ്�

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തെരുവുനായ്ക്കളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും കേരളം സന്ദര്‍ശിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അറബ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ശിലുവമ എന്ന സ്ത്രീ പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കേരളം സന്ദര്‍ശിക്കുന്ന അറബികള്‍ക്ക് മുന്നറിയിപ്പുമായി അറബ് മാധ്യമങ്ങള്‍ രംഗത്തെത്തിയത്.

കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന വാര്‍ത്ത്യോടെയാണ് കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. കേരളത്തില്‍ മനുഷ്യരേക്കാളും വില തെരുവ്പട്ടികള്‍ക്കാണെന്ന തരത്തിലുള്ള വാര്‍ത്തകളും പത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.

കേരളം സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കണമെന്ന ജാഗ്രതാ നിര്‍ദേശത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ അല്‍ റിയാദ്, അല്‍ ഹയാത്ത്, അല്‍ യൗം, അല്‍ മിസ്രി, അല്‍ ഖബസ് തുടങ്ങിയ പത്രങ്ങളിലടക്കം കേരളത്തിലെ പട്ടിശല്യം വാര്‍ത്തയായിട്ടുണ്ട്. ഇന്ത്യയില്‍ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നതെന്നും അറബ് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ഭക്ഷ്യാമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും സംസ്‌കരിക്കാന്‍ കേരളത്തില്‍ ശാസ്ത്രീയമായ മാര്‍ഗമില്ലാത്തതാണ് പട്ടി ശല്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ കുറ്റപപെടുത്തുന്നു. പശുവിനെ വളര്‍ത്തുന്നത് പോലെയാണ് പട്ടികളെ പരിപാലിക്കുന്നതെന്നും പത്രങ്ങള്‍ പറയുന്നു.

Read More >>