റിയോയില്‍ കളത്തിന് പുറത്തെ പോരാട്ടം ആപ്പിളും സാംസങ്ങും തമ്മില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സാംസങ്ങും തമ്മില്‍ റിയോയില്‍ കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്.

റിയോയില്‍ കളത്തിന് പുറത്തെ പോരാട്ടം ആപ്പിളും സാംസങ്ങും തമ്മില്‍

റിയോ: കായിക ലോകം ഒരേ കുട കീഴില്‍ വരുന്ന കായിക മാമാങ്കമാണ് ഒളിമ്പിക്സ്. കളത്തിലെ രാജാവാകാന്‍ അമേരിക്കയും ചൈനയും റഷ്യയുമെല്ലാം പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ ഒളിമ്പിക്സ് വേദിയായ റിയോയില്‍ മറ്റൊരു മത്സരം കൂടിനടക്കുന്നുണ്ട്, കളത്തിന് പുറത്ത് നടക്കുന്ന ഈ മത്സരം സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളായ  ആപ്പിളും സാംസങ്ങും തമ്മിലാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സാംസങ്ങും തമ്മില്‍ റിയോയില്‍ കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്.


ഒളിംപിക്സിന്‍റെ ഔദ്യോഗിക ഇലക്ട്രോണിക് പാര്‍ട്ണര്‍മാര്‍ എന്ന പരിഗണന ഉപയോഗിച്ച് ഒളിമ്പിക്സ് വേദികളില്‍ ഏറ്റവുമധികം കച്ചവടം നടത്താനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. മത്സരവേദികളില്‍ തങ്ങളുടെ സാധനങ്ങള്‍ ആകര്‍ഷകരമായ ഓഫറുകള്‍നല്‍കി വിറ്റഴിക്കാന്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ പതിനായിര കണക്കിന് വരുന്ന കായിക പ്രേമികള്‍ക്ക് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്.

സ്പോണ്‍സര്‍മാര്‍ക്ക് മാത്രമാണ് ഒളിമ്പിക്സ്നടക്കുന്ന വേദികളും സമീപപ്രദേശങ്ങളിലും പ്രവേശനമെന്നുള്ളത് കൊണ്ട് തന്നെ ആപ്പിളിന് ഒളിമ്പിക്സ് മുതലാക്കാന്‍ സാധിക്കുന്നില്ല. ഈ അവസരത്തിലാണ് ഒളിംപിക് വേദിക്ക് പത്ത് കിലോമീറ്റര്‍ അകലെ പുതുതായി ആപ്പിള്‍ സ്റ്റോര്‍ തുറന്നു ആപ്പിള്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുന്നത്. സെപ്ഷ്യല്‍ എഡിഷന്‍ ആപ്പിള്‍ വാച്ച് മുതല്‍ സകല ആപ്പിള്‍ പ്രോഡക്റ്റുകളും ഇവിടെ ലഭ്യമാണ്. എന്നാല്‍ സ്പോണ്‍സര്‍മാര്‍ അല്ലാത്തതിനാല്‍ ഒളിംപിക്സ് റിംഗ് ഇതില്‍ ഇല്ല, പകരം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകയാണ്. ഐഫോണുകള്‍ക്കുള്ള പ്രത്യേക ഒളിംപിക് എഡിഷന്‍ കവറുകള്‍ക്കും ഇവിടെ ലഭ്യമാണ്.

Read More >>