ദുല്‍ഖര്‍ - സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായിക

ദുല്‍ഖറിന്റെ അച്ഛനായി മുകേഷ് അഭിനയിക്കുന്ന ചിത്രത്തില്‍ മറ്റൊരു നായിക കൂടി ഉണ്ടെന്നും സൂചനയുണ്ട്

ദുല്‍ഖര്‍ - സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായിക

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ തൃശൂര്‍കാരനായി എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായികയായെത്തും. പ്രേമത്തിലെ മേരിക്ക് ശേഷം അനുപമയ്ക്ക് മലയാളത്തില്‍ ലഭിക്കുന്ന നായികാ വേഷമാണിത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യമായി സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായെത്തുന്നു എന്നതിനൊപ്പം പ്രേമത്തിലൂടെ ശ്രദ്ധേയയായ നായിക കൂടി എത്തുന്നു എന്നത് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

ദുല്‍ഖറിന്റെ അച്ഛനായി മുകേഷ് അഭിനയിക്കുന്ന ചിത്രത്തില്‍ മറ്റൊരു നായിക കൂടി ഉണ്ടെന്നും സൂചനയുണ്ട്. ഈ മാസം 25ന് ഷൂട്ടിംഗ് ആരംഭിക്കും. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിദ്യാസാഗറാണ്.