ബാര്‍ കോഴ കേസിന് പിന്നില്‍ ചെന്നിത്തലയല്ല മറ്റൊരു മുതിർന്ന നേതാവാണെന്ന് ആന്റണി രാജു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ യുഡിഎഫ് ശിഥിലമാകും

എന്‍ഡിഎയില്‍ ചേരാന്‍ കെ എം മാണി ചര്‍ച്ച നടത്തിയെന്നും ആന്റണി രാജു പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മിലായിരുന്നു ചര്‍ച്ച നടത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ഒരു ബിഷപ്പായിരുന്നു ചര്‍ച്ചയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാനായിരുന്നു മാണിയുടെ നീക്കം.

ബാര്‍ കോഴ കേസിന് പിന്നില്‍ ചെന്നിത്തലയല്ല മറ്റൊരു മുതിർന്ന നേതാവാണെന്ന് ആന്റണി രാജു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ യുഡിഎഫ് ശിഥിലമാകും

തിരുവനന്തപുരം: ബാര്‍ കോഴ കേസിന് പിന്നിലെ ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം രമേശ് ചെന്നിത്തലയല്ല മറിച്ച്  മറ്റൊരു  മുതിര്‍ന്ന നേതാവാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. ബാര്‍ കോഴ കേസിനെ കുറിച്ച് കേരള കോണ്‍ഗ്രസ് എം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിരവധി നേതാക്കളുടെ പേരുണ്ട്. ആ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ യുഡിഎഫ് ശിഥിലമാകുമെന്നും ആന്റണി രാജു പറഞ്ഞു.

എന്‍ഡിഎയില്‍ ചേരാന്‍ കെ എം മാണി ചര്‍ച്ച നടത്തിയെന്നും ആന്റണി രാജു പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മിലായിരുന്നു ചര്‍ച്ച നടത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ഒരു ബിഷപ്പായിരുന്നു ചര്‍ച്ചയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാനായിരുന്നു മാണിയുടെ നീക്കം. മാണി എന്‍ഡിഎയില്‍ പോയിരുന്നെങ്കില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് എം വിട്ടേനേ എന്നും ആന്റണി രാജു പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളോട് മൃദു സമീനം പാലിക്കണമെന്നു കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു എന്നും ആന്റണി രാജു പറഞ്ഞു.

Read More >>