''കെ എം മാണി എന്‍ഡിഎയിലേക്ക് പോകും, കേരള കോണ്‍ഗ്രസ്സ് പിളരും'' : ആന്റണി രാജു

''അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനായിരുന്നു തീരുമാനം''


കോട്ടയം: കെ എം മാണിയും കൂട്ടരും എന്‍ഡിഎയിലേക്ക് പോകുമെന്നും അതോടെ കേരള കോണ്‍ഗ്രസ് പിളരുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു.

നിര്‍ണ്ണായകമായ ചരല്‍ക്കുന്ന് ക്യാമ്പ് ഇന്ന് തുടങ്ങാനിരിക്കവേയാണ് ആന്റണി രാജുവിന്റെ പ്രസ്താവന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനായിരുന്നു തീരുമാനമെന്നും ബിജെപി യോടു മൃദു സമീപനം പുലര്‍ത്തണമെന്നു മാണിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ പ്രധാനപേര് രമേശ് ചെന്നിത്തലയല്ലെന്നും കേസില്‍ നടത്തിയ  അന്വേഷണത്തില്‍  വളരെ പ്രമുഖനായ ഒരു നേതാവ് ഉള്‍പ്പടെ പലരുടെയും പേരുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More >>