പാകിസ്ഥാന്‍ വീണ്ടും സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ സ്ഥലത്തിന് സമീപമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

പാകിസ്ഥാന്‍ വീണ്ടും സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വീറ്റയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 75 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.

ബലൂചിസ്ഥാനിലെ ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ സ്ഥലത്തിന് സമീപമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. റോഡിന്റെ ഇരുവശവും സ്ഥാപിച്ച ബോംബ് പാക് ഭീകരാവാദ വിരുദ്ധ സേനയായ എടിഎഫിന്റെ വാഹനം സഞ്ചരിച്ചതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ബിലാല്‍ ഖാസി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്.

Story by