ആമസോണില്‍ വരെ ചാണകം വില്‍പ്പനയ്ക്ക്

ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ ചാണകത്തിനുള്ള സ്കോപ് കണ്ടെത്തിയ ആഗോള ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ ചാണകത്തിന്റെ കച്ചവടം തുടങ്ങിയിരിക്കുകയാണ്.

ആമസോണില്‍ വരെ ചാണകം വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം പശുക്കളും ചാണകവും ഒക്കെയാണല്ലോ. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ ചാണകത്തിനുള്ള സ്കോപ് കണ്ടെത്തിയ ആഗോള ഓണ്‍ലൈന്‍  ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ ചാണകത്തിന്റെ കച്ചവടം തുടങ്ങിയിരിക്കുകയാണ്.

രാജ്യം ഭരിക്കുന്നവര്‍ ചാണകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി വാച്ചലമാകുന്നതും അതില്‍ തന്നെ ഒരു 'പ്രമുഖന്‍' മൊബൈല്‍ ഫോണില്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ ചാണകം പുരട്ടിയാല്‍ മതിയെന്നു പറഞ്ഞത് വലിയ വാര്‍ത്തയായതുമെല്ലാം ആമസോണിന് പ്രജോദനമായിയെന്നുവേണം കരുതാന്‍.


ആമസോണ്‍ മാത്രമല്ല, ഒട്ടനവധി  ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ചാണകത്തിന്റെ മൂല്യം മൂല്യം മനസിലാക്കി . വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകം വില്‍ക്കുവാന്‍ തുടങ്ങി കഴിഞ്ഞു.  ‘ പശു ഉത്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘ എന്ന്  സ്വയം അവകാശപ്പെടുന്ന പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി (Gaukranti.org) സൈറ്റാണ് ഇതില്‍ പ്രമുഖം.

siteചാണകത്തില്‍ നിന്നും സംസ്‌കരിച്ച പെയിന്റുകളും, ശുദ്ധീകരിച്ച ഗോമൂത്രവും, ചാണക കേക്കുകളും എല്ലാം ഗൊക്രാന്തിയുടെ പ്രത്യകതകളാണ്. മാത്രമല്ല, ‘ഗൊപരിവാര്‍’ പദ്ധതിയില്‍ അംഗത്വവും, ഗൊക്രാന്തി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ 13 മുതല്‍ 15 ശതമാനം ഗോശാലകളുമായി കരാര്‍ സ്ഥാപിച്ച ഗൊക്രന്തി, ചാണകങ്ങള്‍ക്ക് 45 മുതല്‍ 80 രൂപ വരെയുള്ള നിരക്കിലാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.  ശുദ്ധീകരണ പൂജകള്‍ക്കാണ് ഉപഭോക്താക്കള്‍ ചാണകം കൂടുതലായും വാങ്ങുന്നതെന്നും, നാടന്‍ പശുക്കളുടെ ചാണകമാണ് നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നും ഗൊക്രാന്തിയുെട പ്രതിനിധി പറയുന്നു.

Read More >>