ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീട് രോഷാകുലരായ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

കഞ്ചാവ് വില്‍പനക്കാരനും പ്രമുഖ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കൊച്ചി സ്വദേശിയാണ് പിടിയിലായത്. ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീട് രോഷാകുലരായ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ആലുവയില്‍ കഞ്ചാവ് ലഹരിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പനക്കാരനും പ്രമുഖ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കൊച്ചി സ്വദേശിയാണ് പിടിയിലായത്. ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതി താഴിക്കാട്ടുകര പള്ളിക്കവലയില്‍ കുറച്ചു നാളുകളായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പീഡന ശ്രമം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ വീട് അടിച്ചു തകര്‍ത്തു.


കുട്ടിയുടെ പിതാവിന്റെ കൂട്ടുകാരന്‍ കൂടിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പിതാവ് തൊട്ടടുത്ത കള്ള്ഷാപ്പില്‍ പോയിരുന്ന സമയത്ത് പ്രതി സൗഹൃദം നടിച്ച് വീട്ടിലെത്തി കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയെയും കൂട്ടി ഷാപ്പിലെത്തി പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പിതാവും വിവരണമറിഞ്ഞെത്തിയ കൂട്ടുകാരും ചേര്‍ന്ന് പ്രതിയായ യുവാവിന്റെ വീട് അടിച്ചു തകര്‍ക്കുകയായിരുന്നു.

Read More >>