കാലടി സർവകലാശാലയിൽ ഷാജി ജേക്കബിനെതിരെ ഉയർന്നത് ഹീനമായ ആരോപണങ്ങൾ; അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തത് കടുത്ത നടപടി; അന്വേഷണ റിപ്പോർട്ട് നാരദാ ന്യൂസിന്; പഴയ പരാതികൾ വ്യാജമായിരുന്നു എന്ന പ്രചാ�

കാലടി സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ പരാതി പരിശോധിച്ച സമതി ശക്തമായ നടപടികൾക്കാണ് ശുപാർശ ചെയ്തത്. ആരോപണവിധേയനായ അധ്യാപകൻ ഷാജി ജേക്കബിനെ മുഖ്യകേന്ദ്രത്തിൽനിന്ന് ഉടനടി മാറ്റുക. അതും, പെൺകുട്ടികൾ അധികമില്ലാത്ത കേന്ദ്രത്തിലേക്ക് എന്നതായിരുന്നു പ്രധാന നിർദ്ദേശം. സെമിനാറുകൾക്കും ഗവേഷണങ്ങൾക്കും പെൺകുട്ടികളുടെ ഗൈഡാകുന്നതിൽനിന്ന് മൂന്ന് വർഷത്തേക്ക് വിലക്കുകയും ചെയ്തു.

കാലടി സർവകലാശാലയിൽ ഷാജി ജേക്കബിനെതിരെ ഉയർന്നത് ഹീനമായ ആരോപണങ്ങൾ; അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തത് കടുത്ത നടപടി; അന്വേഷണ റിപ്പോർട്ട് നാരദാ ന്യൂസിന്; പഴയ പരാതികൾ വ്യാജമായിരുന്നു എന്ന പ്രചാ�

കാലടി സർവകലാശാലയിലെ എം എം മലയാളം നാലാം സെമസ്റ്റർ വിദ്യാർത്ഥിനികൾ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വനിതാ അന്വേഷണ കമ്മിറ്റി ഡോ. ഷാജി ജേക്കബിനെതിരെ ശിപാർശ ചെയ്തത് കടുത്ത ശിക്ഷാനടപടികൾ. കാലടി യൂണിവേഴ്‌സിറ്റിയുടെ തുറവൂര്‍ സെന്ററിലെ പെൺകുട്ടികളെ പിന്തുടർന്ന് അവരുടെ വീഡിയോ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് വീണ്ടും വിവാദനായകനാകുമ്പോൾ ഡോ. ഷാജി ജേക്കബിന്റെ പൂർവകാല ചരിത്രവും പ്രസക്തമാകുന്നു.

എത്രയും വേഗം ഡോ. ഷാജി ജേക്കബിനെ സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിൽ നിന്നും മാറ്റണമെന്നും നിയമിക്കുന്നത് പെൺകുട്ടികൾ അധികമില്ലാത്ത കേന്ദ്രത്തിലായിരിക്കണമെന്നുമായിരുന്നു ആദ്യ നിർദ്ദേശം. ശിക്ഷാ നടപടിയെന്ന നിലയിൽ രണ്ട് ഇൻക്രിമെന്റുകൾ തടയാനും കമ്മിറ്റി ശിപാർശ ചെയ്തു. സെമിനാറിനും ഗവേഷണങ്ങൾക്കും പെൺകുട്ടികളുടെ ഗൈഡാകുന്നതിൽ നിന്നും അദ്ദേഹത്തെ മൂന്നു വർഷത്തേയ്ക്ക് വിലക്കുകയും ചെയ്തു. സമാനതസ്തികയിലുള്ള മറ്റ് അധ്യാപകരേക്കാൾ ഉയർന്ന ഒരു ചുമതലയും അധികാരവും ഷാജി ജേക്കബിനു നൽകരുതെന്നായിരുന്നു മറ്റൊരു നിർദ്ദേശം.


സർവകലാശാലയിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥികൾ 2014 ജനുവരിയിലാണ് അസോസിയേറ്റ് പ്രൊഫസറായിരുന്ന ഷാജി ജേക്കബിനെതിരെ പരാതി നൽകിയത്. 18 പെൺകുട്ടികൾ ഉൾപ്പെടെ 20 പേരായിരുന്നു ക്ലാസിൽ പഠിച്ചിരുന്നത്. എല്ലാവരും പരാതിയിൽ ഉറച്ചു നിന്നു. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ അസോസിയേറ്റ് പ്രൊഫസർ ഡോ. കെ ആർ സജിതയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതേ തുടർന്നാണ് വകുപ്പുമേധാവിയായ ഡോ. കെ എസ് രവികുമാർ പരാതിയും മറ്റു രേഖകളും യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കു കൈമാറിയത്. തുടർന്ന് തൊഴിലിടങ്ങളിൽ ലൈംഗിക പീഡനം തടയുന്ന നിയമപ്രകാരമുളള വനിതാ പരാതി കമ്മിറ്റി (WCC- Womens Complaint committee) രൂപീകരിച്ച് തെളിവെടുപ്പും വിചാരണയും നടത്തിയാണ് ഷാജി ജേക്കബിനെതിരെ നടപടിയെടുത്തത്.

എൻ സി അനി ചെയർപേഴ്സണും ഡോ. കെ എസ് ജിനിത കൺവീനറുമായ വിമെൻസ് കംപ്ലെയിന്റ് കമ്മിറ്റിയാണ് നടപടികൾ ശിപാർശ ചെയ്തത്. അധ്യാപകനെതിരെ പെൺകുട്ടികൾ ഉയർത്തിയ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയെ കൂടുതൽ വിദ്യാർത്ഥി സൌഹൃദമാക്കാനുളള നിർദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടു വച്ചിരുന്നു.

തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും ഡോ. ഷാജി ജേക്കബ് വിചാരണാവേളയിലും രേഖാമൂലമുളള സത്യവാങ്മൂലത്തിലും നിഷേധിച്ചിരുന്നു. ക്ലാസ് മുറികളിലെ ലൈംഗിക സൂചനയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ അക്കാദമിക് താൽപര്യത്തോടെയായിരുന്നുവെന്നും സിലബസിന്റെ ഭാഗമാണെന്നുമുള്ള ന്യായവും അദ്ദേഹം ഉയർത്തി. 16 വർഷത്തെ തന്റെ അധ്യാപന ജീവിതത്തിൽ ഇതേവരെ ഇത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു. സഭ്യമല്ലാത്ത പദപ്രയോഗങ്ങളും ശാരീരിക വർണനയും ലൈംഗിക സൂചനയുള്ള പരാമർശങ്ങളും നടത്തിയ കാര്യം അദ്ദേഹം കമ്മിറ്റിയ്ക്കു മുമ്പാകെ സമ്മതിച്ചു. എന്നാൽ ആ പരാമർശങ്ങൾ നടത്തുമ്പോൾ തന്റെ മനസിൽ ദോഷവിചാരങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം മുന്നോട്ടുവച്ച ന്യായീകരണം.

വിശദമായ പരിശോധനയിൽ കമ്മിറ്റി ഇക്കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞു. മലയാള ഭാഷയുടെ ആധുനീകരണം, ദൃശ്യകലാസാഹിത്യം, വിജ്ഞാനഭാഷ തുടങ്ങി എം എ നാലാം സെമസ്റ്ററിന്റെ സിലബസ് ഭാഗങ്ങൾ പരിശോധിച്ച കമ്മിറ്റി, ക്ലാസിൽ അശ്ലീലമോ ലൈംഗിക സൂചനയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളോ നടത്തേണ്ടിവരുന്ന പാഠഭാഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നു കണ്ടെത്തി. അക്കാദമിക് താൽപര്യത്തോടെയാണ് അശ്ലീലം പറഞ്ഞത് എന്ന ആരോപിതന്റെ വാദം അവിശ്വസനീയമാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.

shaji-jacob_kalady-University_kalady