ആകാശവാണി കോഴിക്കോട് നിലയത്തിലെ വാര്‍ത്താ വിഭാഗം സംപ്രേഷണം നിർത്തുന്നു

നിലവില്‍ ഏഴ് വാര്‍ത്താ ബുള്ളറ്റിനുകളാണ് കോഴിക്കോട് നിലയം സംപ്രേഷണം ചെയ്യുന്നത്. രാവിലെ 6.45 നും 12.30 നും പ്രാദേശിക വാര്‍ത്തകളും അഞ്ച് പ്രധാനവാര്‍ത്തകളുമാണ് സംപ്രേഷണം ചെയ്യുന്നത്. കാസര്‍ഗോഡ്,വയനാട്,മലപ്പുറം,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രാദേശിക വാര്‍ത്തകളാണ് 12.30 ന് സംപ്രേഷണം ചെയ്യുന്നത്.

ആകാശവാണി കോഴിക്കോട് നിലയത്തിലെ വാര്‍ത്താ വിഭാഗം സംപ്രേഷണം നിർത്തുന്നു

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്താ സംപ്രേഷണം നിര്‍ത്തുന്നു. തിരുവനന്തപുരം വാര്‍ത്താ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നിലവില്‍ ഏഴ് വാര്‍ത്താ ബുള്ളറ്റിനുകളാണ് കോഴിക്കോട് നിലയം സംപ്രേഷണം ചെയ്യുന്നത്. രാവിലെ 6.45 നും 12.30 നും പ്രാദേശിക വാര്‍ത്തകളും അഞ്ച് പ്രധാനവാര്‍ത്തകളുമാണ് സംപ്രേഷണം ചെയ്യുന്നത്. കാസര്‍ഗോഡ്,വയനാട്,മലപ്പുറം,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രാദേശിക വാര്‍ത്തകളാണ് 12.30 ന് സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ പ്രാദേശിക വാര്‍ത്തകള്‍ തിരുവനന്തപുരത്ത് നിന്ന് സംപ്രേഷണം ചെയ്യുമ്പോള്‍ ഈ ജില്ലകളില്‍ നിന്നുള്ള പ്രധാന സംഭവങ്ങള്‍ മാത്രമാകും ഉള്‍ക്കൊള്ളിക്കുക.

തിരുവനന്തപുരത്ത് നിന്ന് വാര്‍ത്താ ബുള്ളറ്റിന്‍ സംപ്രേഷണം ചെയ്തു തുടങ്ങുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍  വാര്‍ത്താ വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കോണില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Read More >>