ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റമമെന്ന് മുഖ്യമന്ത്രിയോട് എകെ ശശീന്ദ്രന്‍

തച്ചങ്കരിയുടെ രീതി വകുപ്പിനെ കുറിച്ച് ജനങ്ങളില്‍ മോശം പ്രതിച്ഛായയുണ്ടാക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം.

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റമമെന്ന് മുഖ്യമന്ത്രിയോട് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ണായക തീരുമാനങ്ങളില്‍ വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തം നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല എന്നതടക്കമുള്ള കാര്യങ്ങളില്‍ തച്ചങ്കരിയും മന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തച്ചങ്കരിയുടെ ജന്മദിനത്തിന് എല്ലാ ആര്‍ഡിഒ ഓഫീസുകളിലും മധുരം വിളമ്പിയതും വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എന്‍സിപിയും ആവശ്യമുന്നയിച്ചിരുന്നു. വെള്ളിയാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന.

തച്ചങ്കരിയുടെ രീതി വകുപ്പിനെ കുറിച്ച് ജനങ്ങളില്‍ മോശം പ്രതിച്ഛായയുണ്ടാക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം.

ജന്മദിന വിവാദത്തില്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു.

Read More >>