കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനെതിരെ താക്കീതുമായി ആന്റണി; കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം

രൂക്ഷ വിമര്‍ശനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആന്റണി ഉന്നയിച്ചത്. കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസ് പഠിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നാശം വരാന്‍ പോവുകയാണ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനെതിരെ താക്കീതുമായി ആന്റണി; കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൊച്ചിയില്‍ രാജീവ് ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് വ്യക്തമാക്കിയ ആന്റണി ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഒന്നിച്ച് നിന്നില്ലെങ്കില്‍ നേതാക്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.


രൂക്ഷ വിമര്‍ശനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആന്റണി ഉന്നയിച്ചത്. കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസ് പഠിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നാശം വരാന്‍ പോവുകയാണ്. കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ നഷ്ടപ്പെട്ടു. മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായിരുന്നു അടിത്തറ കോണ്‍ഗ്രസിന് ഇന്നില്ല.

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണമെന്നും ആന്റണി വ്യക്തമാക്കി. ഒറ്റക്കെട്ടായി മുന്നോട്ടുപോയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോയവര്‍ തിരിച്ചു വരില്ല.

ചര്‍ച്ച നടത്തിയതുകൊണ്ടോ ഒന്നിച്ച് ഫോട്ടോ എടുത്തതുകൊണ്ടോ മാത്രം കാര്യമില്ല. ഇന്ത്യാ-പാക് പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ഒന്നിച്ച് ഫോട്ടെയെടുത്ത് സംയുക്ത പ്രസ്താവന നടത്തുന്നത് പോലെയാണിതെന്നും ഇതില്‍ തനിക്ക് വിശ്വാസമില്ലെന്നും ആന്റണി പറഞ്ഞു.

Story by
Read More >>